ലണ്ടന്‍: യുവേഫ ചാമ്പ്‌യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. സി എഫ് ആര്‍ ക്ലൂജ് ഒരൊറ്റ ഗോളിന് മാന്‍യുവിനെ അട്ടിമറിച്ചു. ഇതേസമയം ബെന്‍ഫിക്ക ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പരിക്കേറ്റ ലയണല്‍ മെസ്സി മത്സരം പൂര്‍ത്തിയാക്കിയില്ല. ഇതോടെ ഗെര്‍ഡ് മുളളറുടെ ഗോള്‍വേട്ടയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മെസ്സി ഇനിയും കാത്തിരിക്കണം.
നിലവിലെ ജേതാക്കളായ ചെല്‍സി ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് എഫ് സി നോര്‍ഡ്‌സാജെലാന്‍#ിനെയും യുവന്റ്‌സ് 1-0ന് ഷക്താര്‍ ഡോണസ്‌കിനെയും വലന്‍സിയ 1-0ന് ലില്ലിയെയും സെല്‍റ്റിക് 2-1ന് സ്പാര്‍ട്ടക് മോസ്‌കോയെയും ബയേണ്‍ മ്യൂണിക് 4-1ന് ബേറ്റിനെയും ഗളാറ്റസരേ 2-1ന് സെല്‍റ്റിക്കിനെയും തോല്‍പിച്ചു.
Key Words: Lionel Messi , Barcelona , Benfica ,Camp Nou , Champions League, Messi, Tito Vilanova , Benfica goalkeeper, Artur, Carles Puyol , Manchester United Chelsea, Celtic, Valencia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.