തൃശ്ശൂര്‍: (www.kvartha.com 01.02.2015) മുപ്പത്തിയഞ്ചാമത്തെ ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം മണിപ്പൂരിന്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ സഞ്ജിത ചാനുവാണ് മണിപ്പുരിനു വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. മണിപ്പുരിന്റെ തന്നെ മീരാബായ് വെള്ളിയും ആന്ധ്രയുടെ ഉഷ വെങ്കലും നേടിയിരുന്നു.
വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ 180 കിലോയാണ് സഞ്ജിത ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 78ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 102 കിലോയുമാണ് ഉയര്‍ത്തിയത്.
സ്‌നാച്ചിലെ രണ്ടാമത്തെ ശ്രമത്തിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്നാമത്തെ ശ്രമത്തിലുമായിരുന്നു സഞ്ജിതയുടെ മികച്ച പ്രകടനം. ഇതില്‍ സ്‌നാച്ചില്‍ ഉയര്‍ത്തിയ 78 കിലോ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട ഭാരമാണ്. 77 കിലോയാണ് സഞ്ജിത സൃഷ്ടിച്ച റെക്കോഡ്.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുപത്തിയൊന്നുകാരിയായ സഞ്ജിത സ്വര്‍ണം നേടിയിരുന്നു. അന്ന് 173 (77+96) കിലോയാണ് ഉയര്‍ത്തിയത്. ഈ പ്രകടനം മെച്ചപ്പെടുത്തിയാണ് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

Keywords: National Games, Gold Winner, Manipuri, Gold, Kerala, Thrissur, National School Games, Gold, Win Gold and Gifts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.