സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ശിവന്‍കുട്ടി, ടി.പി.ദാസന്‍, ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് പരിഗണനയില്‍

 


തിരുവനന്തപുരം: (www.kvartha.com 24.06.2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍
പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് എന്നിവര്‍ പരിഗണനയില്‍.

സ്‌പോര്‍ടസ് കൗണ്‍സില്‍  പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ശിവന്‍കുട്ടി, ടി.പി.ദാസന്‍, ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് പരിഗണനയില്‍അതേസമയം അഞ്ജുവടക്കമുള്ള കൗണ്‍സില്‍ മുഴുവനായും  രാജിവെച്ചതിനാല്‍ കൗണ്‍സില്‍ ഭരണത്തിനായി തിരഞ്ഞെടുക്കുന്ന താല്‍ക്കാലിക സമിതിയുടെ തലപ്പത്ത് ടി.പി.ദാസനായിരിക്കുമെന്നാണു സൂചന.

ജില്ലകളില്‍നിന്നു പരിഗണിക്കേണ്ടവരുടെ പട്ടിക ശനിയാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍  ചര്‍ച്ചയ്ക്കു വരും. മികച്ച സംഘാടകനും അതിലുപരി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണെന്നതും മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്.

അഞ്ജുവിനു പകരം ഒളിംപിക് ഹോക്കി മെഡല്‍ ജേതാവായ കണ്ണൂര്‍ സ്വദേശി മാനുവല്‍ ഫ്രെഡറിക്കിനെ കൊണ്ടുവരാനും ആലോചനയുണ്ട്. മലബാറിലെ നേതാക്കള്‍ക്ക് ടി.പി.ദാസനെയാണു താല്‍പര്യം.

Keywords: Sports, Resignation, President, CPM, LDF, Government, Minister, E.P Jayarajan, Thiruvananthapuram, Kerala, V Sivankutty,  TP Dasan, Olympian Manuel Friedrich, State Sports Council. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia