ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനാകാന്‍ കോഹ്‌ലിയും റെയ്‌നയും തമ്മില്‍ മത്സരം

 


(www.kvarttha.com 15.09.15) അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനാകാന്‍ താരങ്ങള്‍ തമ്മില്‍ മത്സരം. ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

28 മത്സരങ്ങളില്‍ നിന്നായി 972 റണ്‍സെടുത്ത കോഹ്‌ലിയാണ് ട്വന്റി 20 റണ്‍ വേട്ടയില്‍ ഇപ്പോള്‍ മുന്നിലുള്ളത്.  എന്നാല്‍ ആദ്യമായി 1000 തികയ്ക്കുന്ന ഭാഗ്യവാനാകാന്‍  കോഹ്‌ലിക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. കാരണം സുരേഷ് റെയ്‌നയ്ക്ക് നേട്ടത്തിലെത്താന്‍ അധിക റണ്‍സ് ഒന്നും എടുക്കേണ്ടതില്ല. 44 കളിയില്‍ നിന്നായി 947 റണ്‍സെടുത്ത റെയ്‌നയ്ക്ക് 53 റണ്‍സ് എടുത്താല്‍ മതിയാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി മത്സരങ്ങള്‍.

കോഹ്‌ലി പരാജയപ്പെടുകയും റെയ്‌ന ഒരു അര്‍ധസെഞ്ച്വറി അടിക്കുകയും ചെയ്താല്‍ റെക്കോര്‍ഡ്
സുരേഷ് റെയ്‌നയുടെ പേരില്‍ ഇരിക്കും. എന്നാല്‍ ഇപ്പോള്‍ റെയ്‌ന ടീമില്‍ ഇല്ലാത്തത് ഒരുപക്ഷേ കോഹ് ലിക്ക് തുണയാകും. അതേസമയം 40 കളിയില്‍ നിന്നായി 968 റണ്‍സെടുത്ത യുവരാജ് സിംഗ് റണ്‍വേട്ടയില്‍ ഇന്ത്യക്കാരില്‍ രണ്ടാമനായിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 ഇന്നിംഗ്‌സുകള്‍ പലതും യുവിയുടെ പേരിലാണ്. യുവരാജും ഇപ്പോള്‍ ടീമില്‍ ഇല്ല. 932 റണ്‍സോടെ ഗൗതം ഗംഭീറും റണ്‍വേട്ടക്കാരുടെ പട്ടികയിലുണ്ട്. എന്നാല്‍ ഗൗതമും ടീമിലില്ല.

ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനാകാന്‍ കോഹ്‌ലിയും റെയ്‌നയും തമ്മില്‍ മത്സരം


Also Read:
കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ കള്ളനോട്ട് സംഘം കോഴിക്കോട്ട് പിടിയില്‍; സംഘം കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തു

Keywords:  Kohli and Raina in race to set India's T20I record in South Africa series, Yuvraj Singh, Gautham Gambhir, South Africa, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia