ട്വന്റി 20 ആദ്യകളിയില്‍ ഇന്ത്യയ്ക്ക് പരാജയം

 


ധര്‍മ്മശാല: (www.kvartha.com 03.10.2015)കഴിഞ്ഞദിവസം ധര്‍മ്മശാലയില്‍ തുടക്കം കുറിച്ച ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍മണ്ണില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരെ പരാജയപ്പെടുത്തിയത്.

200 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി. അവസാന ഓവറുകളില്‍ പോള്‍ ഡുമിനി(68) നടത്തിയ വെടിക്കെട്ടും ഡീ വില്ലേഴ്‌സി(51)ന്റെ മികച്ച പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഓപ്പണര്‍ ഹാഷിം ആംല 36 റണ്‍സ് നേടി. ഫര്‍ഹാന്‍ ബഹര്‍ദ്ദീന്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ നിറവില്‍ ഇന്ത്യ ശക്തമായ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 66 പന്തില്‍ 106 റണ്‍സാണ് രോഹിത് ശര്‍മ്മ  അടിച്ചുകൂട്ടിയത്. വിരാട് കൊഹ്‌ലി 43ഉം ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 14ഉം എം.എസ്. ധോണി 20ഉം റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ മൂന്ന് റണ്ണിനും അംബാതി രായിഡു റണ്‍സൊന്നും എടുക്കാതെയും മടങ്ങി. 12 ഓവറുകളില്‍ 110 റണ്‍സ് നേടിയ ഇന്ത്യ അവസാന എട്ട് ഓവറുകളില്‍ റോഹിത്തിന്റെ സഹായത്തോടെ നടത്തിയ കൂറ്റനടികളാണ് ഇന്ത്യന്‍ സ്‌കോര്‍ 200 ല്‍ എത്തിച്ചത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച കട്ടക്കില്‍ നടക്കും.

ട്വന്റി 20 ആദ്യകളിയില്‍ ഇന്ത്യയ്ക്ക് പരാജയം

Also Read:
വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍Keywords:  JP Duminy powers South Africa to thrilling seven-wicket Twenty20 win over India, Virat Kohli, Mahendra Singh Dhoni, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia