മെസ്സിയുടെ മികവില്‍ ബാഴ്‌സയ്ക്ക് ജയം

 


മെസ്സിയുടെ മികവില്‍ ബാഴ്‌സയ്ക്ക് ജയം
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയ്ക്ക് ജയം. ബാഴ്‌സലോണ മെസിയുടെ ഇരട്ടഗോളുകളുടെ മികവില്‍ റഷ്യന്‍ ടീമായ സ്പാര്‍ട്ടക് മോസ്‌കോയെ 3-2നു തോല്‍പ്പിച്ചു.ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആദ്യ മത്സരങ്ങളില്‍ വിജയച്ചിപ്പോള്‍ ചെല്‍സിയും യുവന്റസും രണ്ടു ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു.

കളിയവസാനിക്കാന്‍ 18 മിനിറ്റ് അവശേഷിക്കെ ബാഴ്‌സ 2-1നു പിന്നിലായിരുന്നു. പക്ഷേ മെസ്സിയുടെ ഇന്ദ്രജാലം ബാഴ്‌സയെ കാത്തു.72ാം മിനിറ്റില്‍ രണ്ടു പ്രതിരോധ ഭടന്‍മാരെ വെട്ടിച്ച ടെല്ലോ തളികയിലെന്ന പോലെ നല്‍കി പാസ് മെസി ഒഴിഞ്ഞ പോസ്റ്റിലേക്കു തട്ടിയിട്ടു. 80ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിന്റെ ക്രോസും ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ മെസ്സി വലയിലാക്കിയപ്പോള്‍ ബാഴ്‌സ ജയം സ്വന്തമാക്കി.

keywords: Messy, Barcalona, Champions League, Sports, Football, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia