കൊച്ചി: (www.kvartha.com 10.10.2015) ആവേശകരമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് - മുംബൈ എഫ്.സി പോരാട്ടം ഗോള്‍ രഹിത സമനിലയില്‍. കൊച്ചിയില്‍ കുതിച്ചെത്തിയ 61,483 കാണികളുടെ ആര്‍പ്പുവിളികളെ ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കി. കഴിഞ്ഞ സീസണില്‍ മുംബൈയെ എതിരിട്ട രണ്ടു കളിയിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്രാവശ്യം ജയിക്കാനായില്ലെങ്കിലും പരാജിതരായില്ലെന്ന പേരെടുക്കാനായി.
ഇരു ടീമിനും നിരവധി ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും കിട്ടിയിട്ടും ഒന്നും ലക്ഷ്യം കണ്ടില്ല. 11ാം മിനിറ്റില്‍ തന്നെ മുംബൈയ്ക്ക് അനുകൂലമായി ഫ്രീകിക്ക് കിട്ടിയെങ്കിലും ഗോളിയുടെ കൈകള്‍ വല കാത്തു. 18ാം മിനിറ്റില്‍ കേരളത്തിനു അനുകൂലമായി ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
25ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിനെ ഫൗള്‍ ചെയ്ത് ഫ്രീകിക്കിലെത്തിയെങ്കിലും മുംബൈയുടെ മതിലില്‍ തട്ടിനിന്നു. മുക്കാല്‍ ശതമാനവും പന്ത് മുംബൈയുടെ കാലിലായിരുന്നു. ആദ്യ പകുതി കഴിയുമ്പോള്‍ 74 ശതമാനം പന്തും മുംബൈ കൈവശം വച്ചപ്പോള്‍ കേരളം 26 ശതമാനത്തില്‍ ഒതുങ്ങി.
രണ്ടാം പകുതിയിലും മുംബൈയുടെ കടുത്ത ആക്രമണം തന്നെ കേരളം നേരിടേണ്ടിവന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ അലോസരമായ കളിയിലൂടെ പാഴാക്കുന്നതുമാണ് കളിയിലുടനീളം കണ്ടത്. 54ാം മിനിറ്റില്‍ ഫ്രീകിക്ക് തൊടുത്തെങ്കിലും കേരളത്തിന് ഗോള്‍ നേടാനായില്ല. പിറകെ 55ാം മിനിറ്റില്‍ മുംബൈയുടെ ആക്രമണ ഷോട്ട് വന്നു. ഗോളി സ്റ്റീഫന്‍ ബള്‍വാട്ടറിന്റെ കരുത്തുറ്റ സേവിങിലൂടെയാണ് ഈ ആക്രമണം ചെറുക്കാനായത്.
56ാം മിനിറ്റില്‍ പാസ് ചെയ്താല്‍ എളുപ്പത്തില്‍ ഗോള്‍ നേടാമായിരുന്ന പന്ത് മെഹ്താബ് ഹുസൈന്‍ നീട്ടിയടിച്ചത് വലയ്ക്കു മുകളിലൂടെ പോയി. 58ാം മിനിറ്റിലും 60ാം മിനിറ്റിലും ഫ്രീകിക്ക് കിട്ടിയെങ്കിലും പാഴാക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ ഭാഗത്തുനിന്നു കണ്ടത്.
എന്നാല്‍ രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റില്‍ കേരളം ആക്രമണത്തിന്റെ ശക്തി കൂട്ടി. 81ാം മിനിറ്റില്‍ വിനീതിന്റെ മികച്ച പാസില്‍ ഗോള്‍ മണത്തെങ്കിലും ഫസ്റ്റ് ടച്ച് അകന്നുപോയതു കാരണം ഗോള്‍ പിറക്കാതെ പോയി. ഇതേ നില 83ാം മിനിറ്റിലും ആവര്‍ത്തിച്ചു. 84ാം മിനിറ്റില്‍ മുംബൈയുടെ ഫ്രെഡറിക് കിക്കോണ്‍ വല ലക്ഷ്യം വച്ച് നീട്ടിയടിച്ചെങ്കിലും ഗോള്‍ പോസ്റ്റില്‍ തട്ടി പന്ത് തിരിച്ചുവന്നു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ സീസണിലെ പ്രഥമ മത്സരത്തില്‍ നേടിയ ആവേശ്വോജ്വല വിജയത്തിന്റെ തുടര്‍ച്ചയിലേക്ക് പന്തുതട്ടാനിറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മഞ്ഞക്കടലാക്കി രൂപാന്തരപ്പെടുത്തി ആരാധകരും അണിനിരന്നിരുന്നു.
Keywords : Kochi, Kerala, Kerala Blasters, FC and Mumbai City, Football, ISL 2015, KBFC vs MCFC as it happened: Points shared after goalless draw.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.