വാതുവെപ്പുകാര്‍ ശ്രീശാന്തിനും ചാന്ദിലയ്ക്കും സ്ത്രീകളെ നല്‍കിയിരുന്നു

 


ADVERTISEMENT

ന്യൂഡല്‍ഹി: പണം മാത്രമല്ല, സ്ത്രീകളേയും വാതുവെപ്പുകാര്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് ഡല്‍ഹി പോലീസ്. ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നുമാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചത്. ശ്രീശാന്തിനും അജിത് ചാന്ദിലയ്ക്കുമാണ് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇരുവര്‍ക്കുമൊപ്പം സ്ത്രീകളുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഡല്‍ഹി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അറസ്റ്റിലായ വാതുവെപ്പുകാരായ മനനും ചന്ദുമാണ് സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയിരുന്നത്. മൂന്ന് അവസരങ്ങളില്‍ ഇങ്ങനെ സ്ത്രീകളെ എത്തിച്ചുനല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ എത്തുന്ന സമയവും പോകുന്ന സമയവും ടെലിഫോണ്‍ സംഭാഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ ഇന്ന് ദില്ലി പൊലീസ് വിശദമായി ചോദ്യം ചെയ്യും. വാതുവയ്പ്പുകാരുമായി ശ്രീശാന്ത് നടത്തിയിട്ടുള്ള ഫോണ്‍കോളുകളുടെ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാകും ചോദ്യം ചെയ്യല്‍.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സഹകളിക്കാരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കും. കൂടുതല്‍ കളിക്കാര്‍ വാതുവയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. അധോലോക സംഘത്തിന്റെ സ്വാധീനവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീശാന്തിനെ കാണാന്‍ കുടുംബാഗംങ്ങള്‍ക്ക് ദില്ലി പൊലീസ് സമയം അനുവദിച്ചിട്ടുണ്ട്. വൈകുന്നേരം 5.30തിനാണ് സമയം അനുവദിച്ചിരിക്കുന്നത്.

വാതുവെപ്പുകാര്‍ ശ്രീശാന്തിനും ചാന്ദിലയ്ക്കും സ്ത്രീകളെ നല്‍കിയിരുന്നു SUMMARY: New Delhi, May 17: Delhi Police special cell officers have revealed that the spot-fixing bookies not only gave money, but also supplied "woman escorts" to the tainted cricketers, S. Sreesanth in particular.

Keywords: Spot-fixing, S.Sreesanth, Ajit Chandila, Ankeet Chavan, Delhi police special cell, IPL VI, IPL match-fixing, Rajasthan Royals
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia