ഐ പി എല്‍ സെപ്തംബര്‍ 19 ന് യു എ ഇയില്‍ പുനരാരംഭിക്കും; ഫൈനല്‍ മത്സരം ഓക്ടോബര്‍ 10ന്
May 25, 2021, 20:13 IST
മുംബൈ: (www.kvartha.com 25.05.2021) ഐ പി എല്‍ സെപ്തംബര്‍ 19 ന് യു എ ഇയില്‍ പുനരാരംഭിക്കും. ഫൈനല്‍ മത്സരം ഓക്ടോബര്‍ 10ന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സെപ്റ്റംബര്‍ 19 നോ സെപ്റ്റംബര്‍ 20 നോ പുനരാരംഭിച്ച് യുഎഇയില്‍ ഒക്ടോബര്‍ 10 വരെ നടക്കുമെന്ന് സ്‌പോര്‍ട്‌സ് ടുഡേയാണ് റിപോര്‍ട് ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ ഐ പി എല്‍ മത്സരവും യു എ ഇയില്‍ തന്നെയായിരുന്നു.
ഐപിഎല്‍ 2021 ന്റെ അവശേഷിക്കുന്ന 31 മത്സരങ്ങളാണ് നടത്തേണ്ടത്. ഇതിന്റെ നടപടി ക്രമങ്ങളില്‍ ഐസിസി ടി 20 ലോകകപ്പിന് മുമ്പ് തന്നെ ബിസിസിഐ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ എല്ലാ കളിക്കാരുടേയും പങ്കാളിത്തം ആവശ്യമാണ്. ബോര്‍ഡ് കളിക്കാരുമായി ഇക്കാര്യം സംസാരിച്ചു.
ഫ്രാഞ്ചൈസി ഉടമകള്‍, സിഇഒമാര്‍ എന്നിവരുമായും ഇക്കാര്യം സംസാരിച്ചാണ് വാര്‍ത്ത സ്ഥിരീകരിച്ചതെന്ന് സ്‌പോര്‍ട്‌സ് ടുഡേയുടെ യൂട്യൂബ് ഷോയില്‍ ജേണലിസ്റ്റ് ബോറിയ മജുംദാര്‍ പറഞ്ഞു.
Keywords: IPL 2021 to Resume on September 19 in UAE, Final on October 10, Mumbai, News, IPL, UAE, Sports, Cricket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.