ഇന്‍ഡ്യ-ശ്രീലങ്ക ഏകദിന പരമ്പര; ടോസ് നേടി ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു
Jul 18, 2021, 16:29 IST
കൊളംബോ: (www.kvartha.com 18.07.2021) ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്‍ഡ്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്‍ഡ്യയ്ക്കായി യുവാന്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസന് ഏകദിനത്തില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കണം.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പരിമിത ഓവര്‍ പരമ്പരയ്ക്കായി മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്. അന്താരാഷ്ട്ര ക്രികെറ്റില്‍ ഒരേസമയം രണ്ട് ടീമുകളെ കളിപ്പിക്കുന്നതിലൂടെ ഇന്‍ഡ്യയ്ക്ക് അതിവിശാലമായ ടാലന്റ്പൂള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇന്‍ഡ്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.
Keywords: News, News, National, Sports, Cricket, India, Sri Lanka, Toss, India vs Sri Lanka; Sri Lanka wins toss
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.