രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 236ന് പുറത്ത്; ഇന്ത്യയ്ക്ക് 103 റണ്‍സ് വിജയലക്ഷ്യം
Nov 29, 2016, 13:36 IST
മൊഹാലി: (www.kvartha.com 29.11.2016) ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 103 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 236 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 134 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും, ഷാമി, ജഡേജ, യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
78 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 283ന് പുജാര (51), കോഹ് ലി (62), അശ്വിന്‍ (72), ജഡേജ (90), യാദവ് (55) എന്നിവരുടെ അര്‍ധ സെഞ്ച്വുറിയുടെ മികവില്‍ ഇന്ത്യ 417 റണ്‍സ് നേടിയിരുന്നു.
നാലാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടും വാലറ്റത്തിന്റെ മികവിലാണ് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്.
Keywords : Cricket, India, Sports, England, Mohali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.