Nominated to RS | പി ടി ഉഷ, ഇളയരാജ, വീരേന്ദ്ര ഹെഗ്ഡെ, വി വിജയേന്ദ്ര പ്രസാദ് എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു; അഭിനന്ദിച്ച് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ, അത്ലറ്റ് പി ടി ഉഷ, ജീവകാരുണ്യപ്രവര്‍ത്തകനായ വീരേന്ദ്ര ഹെഗ്ഗഡെ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
                          
Nominated to RS | പി ടി ഉഷ, ഇളയരാജ, വീരേന്ദ്ര ഹെഗ്ഡെ, വി വിജയേന്ദ്ര പ്രസാദ് എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു; അഭിനന്ദിച്ച് പ്രധാനമന്ത്രി

'ഇളയരാജ ജിയുടെ സര്‍ഗാത്മക പ്രതിഭ തലമുറകളോളം ആളുകളെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ നിരവധി വികാരങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയും ഒരേപോലെ പ്രചോദനം നല്‍കുന്നതാണ്. എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്', ഇളയരാജയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എഴുതി.
''പി ടി ഉഷ ഓരോ ഇന്‍ഡ്യക്കാര്‍ക്കും പ്രചോദനമാണ്. കായികരംഗത്തെ അവരുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുന്നെങ്കിലും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ചെയ്ത പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍', പ്രധാനമന്ത്രി എഴുതി

'വീരേന്ദ്ര ഹെഗ്ഗഡെ ജി മികച്ച സാമൂഹിക സേവനത്തില്‍ മുന്‍പന്തിയിലാണ്. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ അദ്ദേഹം ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം തീര്‍ച്ചയായും പാര്‍ലമെന്ററി നടപടികളെ സമ്പന്നമാക്കും,' അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ സൂപര്‍ മെഗാഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദിനേയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. 'വി വിജയേന്ദ്ര പ്രസാദ് സര്‍ഗാത്മക ലോകവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ രാജ്യത്തിന്റെ മഹത്തായ സംസ്‌കാരം പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍,' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Rajya Sabha, Politics, Nomination, Prime Minister, Narendra Modi, Athletes, Twitter, Sports, Cinema, Ilaiyaraaja, PT Usha, Veerendra Heggade, V Vijayendra Prasad, Ilaiyaraaja, PT Usha, Veerendra Heggade, V Vijayendra Prasad nominated to Rajya Sabha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia