'ഞാൻ ഒരു ദിവസം റൊണാൾഡോ ആയി ഉണർന്നാൽ...!; എന്തുചെയ്യുമെന്ന് വെളിപ്പെടുത്തി വിരാട് കോഹ്‌ലി; ഹൃദയഭേദകമായതും അവിസ്മരണീയവുമായ നിമിഷങ്ങളും തുറന്നുപറഞ്ഞ് ഇൻഡ്യയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ
Apr 5, 2022, 10:54 IST
മുംബൈ: (www.kvartha.com 05.04.2022) ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ഇൻഡ്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി. റൊണാൾഡോ തന്റെ പ്രിയപ്പെട്ട കായികതാരമാണെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് സ്‌ട്രൈകറുടെ ജോലിയോടും ഫിറ്റ്‌നസിനോടുമുള്ള അർപണബോധത്തെ താൻ അഭിനന്ദിക്കുന്നതായും കോഹ്‌ലി ഒന്നിലധികം തവണ പ്രസ്താവിച്ചിട്ടുണ്ട്. ഒരു ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയായി ഉണർന്നാൽ താൻ എന്തുചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി ഇപ്പോൾ.
'ഞാൻ എന്റെ തലച്ചോറിന്റെ ഒരു സ്കാൻ നടത്തും (ഞാൻ റൊണാൾഡോ ആയിട്ടാണ് ഉണർന്നതെങ്കിൽ) ആ മാനസിക ശക്തി എവിടെ നിന്നാണ് വരുന്നതെന്ന് നോക്കും', ആർസിബിയുടെ ബിഹൈൻഡ് ദി സീരീസ് പരമ്പരയിൽ കോഹ്ലി പറഞ്ഞു. ബെംഗ്ളുറു ടീമിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ചും അവിസ്മരണീയമായ നിമിഷങ്ങളെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു.
'ഐപിഎൽ ഫൈനൽ 2016, അതേ വർഷം 2016 ടി20 ലോകകപ് സെമിഫൈനൽ', ഹൃദയഭേദകമായ നിമിഷമായി കോഹ്ലി ഓർത്തു. 2016 ഐപിഎൽ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കോഹ്‌ലിയുടെ ടീമിനെ പരാജയപ്പെടുത്തി അവരുടെ ആദ്യ കിരീടം ഉയർത്തി. 2016 ടി20 ലോകകപ് സെമിഫൈനലിൽ കോഹ്ലി 47 ബോളിൽ 89 റൺസ് നേടി അത്യുഗ്രൻ ബാറ്റിംഗ് കാഴ്ച വെച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റിന് ഇൻഡ്യയെ തകർത്തു.
ഏറ്റവും അവിസ്മരണീയമായ നിമിഷമെന്ന നിലയിൽ, ഗുജറാത് ലയൻസിനെതിരെ ഐപിഎൽ 2016 ലെ ക്വാളിഫയർ ഒന്ന് തിരഞ്ഞെടുത്തു. അന്ന് ഇക്ബാൽ അബ്ദുല്ലയ്‌ക്കൊപ്പം എബി ഡിവില്ലിയേഴ്‌സ് അവിശ്വസനീയമായ ബാറ്റിംഗിലൂടെ ബെംഗ്ളുറു ടീമിനെ വിജയിപ്പിക്കാൻ സഹായിച്ചു.

Keywords: Mumbai, India, News, Cristiano Ronaldo, Virat Kohli, Sports, Cricket, Football, Players, Bangalore, IPL, World Cup, If I wake up as Ronaldo one day...., Virat Kohli says
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.