ക്രിക്കറ്റ് കാര്‍ണിവല്‍

 



(www.kvartha.com 14/02/2015) ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിലാക്കി 2015 ലോക കപ്പ് ക്രിക്കറ്റിന് തുടക്കമായി. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയം വഹിക്കുന്ന 11-ാമത് ലോക കപ്പ് ക്രിക്കറ്റില്‍ 14 ടീമുകളാണ് കളിക്കളത്തിലിറങ്ങുന്നത്.

നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഓസീസ്, സ്വന്തം തട്ടകത്തില്‍ അപകടകാരികളായ ന്യൂസിലാന്‍ഡ്, ഓരോ കളി കഴിയും തോറും കരുത്തരായി വരുന്ന ദക്ഷിണാഫ്രിക്ക, ഒരുപിടി പ്രതിഭകളുടെ സംഗമമായ പാകിസ്താന്‍, ശ്രീലങ്ക, പ്രവചനങ്ങള്‍ക്കതീതമായ വെസ്റ്റിന്‍ഡീസ്, യുവനിരയുടെ കരുത്തുമായി ഇംഗ്ലണ്ട്, കപ്പ് കാക്കാന്‍ ധോണിയും കൂട്ടരും തുടങ്ങി 14 ടീമുകള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ തീര്‍ച്ചയായും പ്രവചനങ്ങളെ അപ്രസക്തമാക്കുകയാണ് ഈ ലോകകപ്പ്.

എങ്കിലും ഓസീസിനും കിവീസിനും ദക്ഷിണാഫ്രിക്കയ്ക്കുമാണ് കൂടുതല്‍ സാധ്യതയെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.



ക്രിക്കറ്റ് കാര്‍ണിവല്‍Keywords : Cricket, World Cup, Australia, New Zealand, Sports, ICC Cricket World cup 2015. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia