രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും തുറന്ന പോരിലേക്ക്; ശാസ്ത്രി ജീവിക്കുന്നത് വിഡ്ഡികളുടെ ലോകത്താണെന്ന് ഗാംഗുലി
Jun 30, 2016, 16:50 IST
കൊൽക്കത്ത: (www.kvartha.com 30.06.2016) ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഡയറക്ടർ രവി ശാസ്ത്രിയും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ ടീം കോച്ചായി തെരഞ്ഞെടുക്കാതിരിക്കാൻ കാരണം ഗാംഗുലിയാണെന്ന് ശാസ്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഇങ്ങനെ വിശ്വസിക്കുന്ന ശാസ്ത്രി വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നതെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.
ടീം ഇന്ത്യയുടെ കോച്ചിനെ നിശ്ചയിക്കാനുള്ള അഭിമുഖത്തിനിടെ തന്‍റെ ഊഴമെത്തിയപ്പോൾ ഗാംഗുലി പങ്കെടുത്തില്ലെന്നും തന്നെ ഒഴിവാക്കിയത് ഗാംഗുലിയാണ് എന്നുമായിരുന്നു ശാസ്ത്രിയുടെ ആരോപണം. എന്നാൽ താനൊറ്റയ്ക്കല്ല, മൂന്നംഗ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തതെന്ന് ഗാംഗുലി മറുപടി നൽകി. ശാസ്ത്രിയുടെ അപക്വ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും ഗാംഗുലി.
ഇതേസമയം, പുതിയ കോച്ചായി നിയമിക്കപ്പെട്ട കുംബ്ലെയ്ക്ക് പിന്തുണയുമായി മുംബൈക്കാരനും ശാസ്ത്രിയുടെ സഹകമന്‍റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ രംഗത്തെത്തി. ഇന്ത്യക്ക് ഏറ്റവും യോജ്യനായ കോച്ചിനെയാണ് ബിസിസിഐ തെരഞ്ഞടുത്തിരിക്കുന്നതെന്ന് മഞ്ചരേക്കർ പറഞ്ഞു.
SUMMARY: KOLKATA: The raging feud between two former Indian captains today turned uglier after Sourav Ganguly lashed out at Ravi Shastri saying the Mumbaikar was "living in a fool's world" if he held him responsible for not getting the coveted India coach's job.
Keywords: KOLKATA, Raging, Feud, Between, Indian captains, Turned, Uglier, Sourav Ganguly, Lashed out, Ravi Shastri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.