ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നു എന്ന് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ
Mar 18, 2021, 11:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2021) ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നു എന്ന് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ. ഹര്‍ദിക്കിനൊപ്പം ഋഷഭ് പന്ത് വേഗം പുറത്താവുന്നതും ഇന്ത്യന്‍ ടീമിനെ സമ്മര്‍ദത്തിലാക്കി എന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. പാണ്ഡ്യ ബാറ്റു കൊണ്ട് പരാജയപ്പെടുമ്പോള്‍ ഇന്ത്യന്‍ ടീം മുഴുവന്‍ സമ്മര്‍ദത്തിലാകുന്നുവെന്നാണ് വിഡിയോയില്‍ പറയുന്നത്.
'ഹര്‍ദിക് പാണ്ഡ്യ ഫോമിലല്ല. കഴുത്തിനൊപ്പം ബൗണ്‍സ് ചെയ്യുന്ന പന്തുകളാണ് ഇംഗ്ലണ്ട് പാണ്ഡ്യക്ക് നേരെ എറിയുന്നത്. അദ്ദേഹത്തിനെതിരെ ഫുള്‍ ബോളുകള്‍ എറിയരുതെന്നും സ്പിനര്മാരെ ഉപയോഗിക്കരുതെന്നും ഇംഗ്ലണ്ടിന് അറിയാം. ഷോര്‍ട് ബോളുകള്‍ക്കെതിരെ കൂറ്റന്‍ ഷോടുകള്‍ കളിക്കാന്‍ ഹര്‍ദിക്കിനു സാധിക്കുന്നില്ല. അദ്ദേഹം 20 പന്തില്‍ 17 എടുക്കുമെന്ന് നമ്മള് പ്രതീക്ഷിക്കുന്നില്ല. കൂറ്റന്‍ ഷോടുകള്‍ കളിച്ച് എതിരാളികളെ നശിപ്പിച്ചുകളയുകയാണ് ഹര്‍ദിക് ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ പരാജയങ്ങള്‍ കാരണം, കൂറ്റന്‍ ഷോടുകളുടെ അഭാവം കാരണം, ടീം തന്നെയാണ് പ്രതിസന്ധിയിലാവുന്നത്.'- റമീസ് രാജ പറഞ്ഞു.
'ഓപണര്‍മാര്‍ പെട്ടെന്ന് പുറത്താവുമ്പോള്‍ സമ്മര്‍ദം ഉണ്ടാവും. ഇഷാന് കിഷന് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ ഇംഗ്ലണ്ട് പന്തെറിഞ്ഞ രീതി മികച്ചുനിന്നു. 25 റണ്‍സ് സ്കോര്‍ ചെയ്തതിനു ശേഷം ഋഷഭ് പന്ത് പുറത്താവുകയാണ്. സെറ്റായതിനു ശേഷം അദ്ദേഹം പുറത്താവാന്‍ പാടില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.