ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഹ് കവര്‍ച്ചക്കിരയായി. പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് മോഷണം പോയത്. സുഹൃത്തിനൊപ്പം കാറില്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഭാജി ഒരു കാപ്പികുടിക്കാന്‍ പോയതാണ് വിനയായത്. കാര്‍ ലോക്ക് ചെയ്ത് കാപ്പി കുടിക്കാന്‍ പോയ ഭാജി തിരിച്ചുവന്നപ്പോള്‍ കണ്ടത് ഡോര്‍ തകര്‍ത്ത് വിലപ്പെട്ട വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ട കാറാണ്. ക്രെഡിറ്റ് കാര്‍ഡ് മരവിപ്പിച്ചിട്ടുണ്ട്. മറ്റൊന്നും കിട്ടിയില്ലെങ്കിലും തന്റെ പാസ്പോര്‍ട്ട് തിരിച്ചുകിട്ടണേയെന്ന പ്രാര്‍ത്ഥനയിലാണ് ഹര്‍ഭജന്‍ സിംഹ്. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery
New Delhi: Star cricketer Harbhajan Singh lost his passport, credit cards and driving license as a group of thieves broke open his car
English Summery
New Delhi: Star cricketer Harbhajan Singh lost his passport, credit cards and driving license as a group of thieves broke open his car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.