കരിയറിൽ 14 വർഷം; പക്ഷേ ഇൻഡ്യൻ നായകൻ ഈ ഒരു രാജ്യത്ത് ക്രികറ്റ് കളിച്ചിട്ടില്ല; കോലിയുടെ 71-ാം സെഞ്ച്വറി ഞങ്ങൾക്ക് വേണമെന്ന ആരാധകന്റെ സ്വപ്‌നം പൂവണിയുമോ?

 


ന്യൂഡെൽഹി: (www.kvartha.com 07.03.2022) ഇൻഡ്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ അന്താരാഷ്ട്ര കരിയറിൽ 14 വർഷങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്നു. എല്ലാ പ്രധാന ക്രികറ്റ് രാജ്യങ്ങളിലും കളിച്ചിട്ടുള്ള കോലി പക്ഷേ ഒരു രാഷ്ട്രത്തിൽ മാത്രം കളിച്ചിട്ടില്ല, പാകിസ്താൻ ആണത്. നയതന്ത്ര പിരിമുറുക്കങ്ങൾ കാരണം പാകിസ്താനുമായി ഇൻഡ്യ ഉഭയകക്ഷി ക്രികറ്റ് ബന്ധം നിർത്തിവെച്ചിരിക്കുന്നത് കൊണ്ടാണ് അവിടെ കളിക്കാൻ സാധിക്കാത്തത്. 2008-ലാണ് ഇൻഡ്യ അവസാനമായി അയൽരാജ്യത്ത് പര്യടനം നടത്തിയത്.
                
കരിയറിൽ 14 വർഷം; പക്ഷേ ഇൻഡ്യൻ നായകൻ ഈ ഒരു രാജ്യത്ത് ക്രികറ്റ് കളിച്ചിട്ടില്ല; കോലിയുടെ 71-ാം സെഞ്ച്വറി ഞങ്ങൾക്ക് വേണമെന്ന ആരാധകന്റെ സ്വപ്‌നം പൂവണിയുമോ?

പക്ഷേ പാകിസ്താനിലെ കോലിയുടെ ആരാധകർ ഇപ്പോഴും സ്വപ്നത്തിലാണ്. പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിൽ റാവൽപിണ്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ, 'പാകിസ്താനിൽ നിങ്ങളുടെ 71-ാം സെഞ്ച്വറി ഞങ്ങൾക്ക് വേണം' എന്ന വാചകത്തോടെയുള്ള കോലിയുടെ പോസ്റ്റർ പിടിച്ച് ഒരു ആരാധകൻ ഗ്യാലറിയിൽ ശ്രദ്ധ പിടിച്ചുപറ്റി. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായതും നെറ്റിസൺമാരുടെ ഇടയിൽ ചർചാവിഷയമായി മാറിയതും.
                  
കരിയറിൽ 14 വർഷം; പക്ഷേ ഇൻഡ്യൻ നായകൻ ഈ ഒരു രാജ്യത്ത് ക്രികറ്റ് കളിച്ചിട്ടില്ല; കോലിയുടെ 71-ാം സെഞ്ച്വറി ഞങ്ങൾക്ക് വേണമെന്ന ആരാധകന്റെ സ്വപ്‌നം പൂവണിയുമോ?

ആരാധകന്റെ ആഗ്രഹം സഫലമാകുമോ ഇല്ലയോ എന്ന് കണ്ടറിയണം. ലോകകപുകൾ, ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ് തുടങ്ങിയ ടൂർണമെന്റുകളിൽ മാത്രമാണ് ഇൻഡ്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. കോഹ്‌ലിയുടെ 71-ാം രാജ്യാന്തര സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. അടുത്തിടെ മൊഹാലിയിൽ ഇൻഡ്യക്കായി തന്റെ നൂറാം ടെസ്റ്റ് കളിച്ച കോലി 45 റൺസ് നേടി പുറത്തായി.

Keywords:  News, National, New Delhi, Virat Kohli, Top-Headlines, Cricket, Cricket Test, Player, Indian Team, Fans, International, Pakistan, Australia, Rawalpindi Test, Sports, Fan comes up with special poster for Virat Kohli in Rawalpindi Test.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia