മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി.ഇംഗ്ലണ്ട് പത്ത് വിക്കറ്റിന് ഇന്ത്യയെ നാണംകെടുത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 142 റണ്‍സിന് അവസാനിച്ചു. 57 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. രണ്ട് ഇന്നിംഗ്സുകളിലായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ മോണ്ടി പനേസറാണ് ഇന്ത്യയെ തകര്‍ത്തത്.
ഏഴ് വിക്കറ്റിന് 117 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണര്‍ ഗൗതം ഗംഭീറിന് ഹര്‍ഭജനായിരുന്നു കൂട്ട്. 65 റണ്‍സ് നേടിയ ഗൗതം ഗംഭീറാണ് ഒടുവില്‍ പുറത്തായത്. ഇതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 57 റണ്‍സായത്. ഏകദിനശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ആറ് റണ്‍സ് ശരാശരിയില്‍ 9.4 ഓവറില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മത്സരം പൂര്‍ത്തിയാക്കി.
ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 413 റണ്‍സ് നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ട് 86 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. കെവിന് പീറ്റേഴ്സന്റെയും അലിസ്റ്റര്‍ കുക്കിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ലീഡ് നേടിയത്. ഇന്ത്യയുടെ പ്രഗ്യാന്‍ ഓജ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് നേടി.
Keywords: Mumbai, Cricket, Sports, India, England, Cheteshwar Pujara , Test century , Test, England, Wankhede Stadium, Ravichandran Ashwin, Pujara and Ashwin, Malayalam News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.