മീരാബായ് ചാനു ഇംഫാലിലെ വീട്ടില്‍ തിരിച്ചെത്തി; മാതാപിതാക്കളെ കണ്ടതോടെ കണ്ണീരടക്കാനാകാതെ താരം

 


ഇംഫാല്‍: (www.kvartha.com 27.07.2021) ടോക്യോ ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ മീരാബായ് ചാനു ഇംഫാലിലെ വീട്ടില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ അച്ഛനേയും അമ്മയേയും കണ്ടതോടെ മീരാബായ് ചാനുവിന് കണ്ണീരടക്കാനായില്ല. ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചു. ഗെയിംസിന്റെ ഉദ്ഘാടന ദിവസം തന്നെയാണ് രാജ്യത്തിന് വേണ്ടി ചാനു ആദ്യ മെഡല്‍ നേടിയത്.

മീരാബായ് ചാനു ഇംഫാലിലെ വീട്ടില്‍ തിരിച്ചെത്തി; മാതാപിതാക്കളെ കണ്ടതോടെ കണ്ണീരടക്കാനാകാതെ താരം

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ഒളിംപിക്സില്‍ ഒരു മെഡലിനായി പ്രയത്നിച്ച മീരാബായ് അതിനിടയില്‍ വീട്ടിലെത്തിയത് വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ്. അമ്മ സമ്മാനമായി നല്‍കിയ ഒളിംപിക് വളയത്തിന്റെ ആകൃതിയിലുള്ള കമ്മല്‍ അണിഞ്ഞാണ് താരം ടോക്യോയിലെത്തിയത്. ആ കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു അമ്മയുടെ വിശ്വാസം.

ടോക്യോയില്‍ നിന്ന് കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മീരാബായിക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചാനുവിനെ അനുമോദിച്ചു. അതിനുശേഷം ഇംഫാലിലേക്ക് തിരിച്ച താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്ങ് എത്തിയിരുന്നു.

അവിടെ നിന്ന് തുറന്ന വാഹനത്തില്‍ ആഘോഷത്തോടെ മീരാബായ് വീട്ടിലെത്തി. മണിപ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നോങ്പോങ് കാക്ചിങ്ങിലാണ് മീരാബായിയുടെ വീട്.
Keywords:  Emotional homecoming as Tokyo Olympics hero Mirabai Chanu breaks down after meeting mother at airport, Manipore, News, Sports, Tokyo, Tokyo-Olympics-2021, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia