ആന്‍ഡി റോഡിക്ക് വിടവാങ്ങി

 


ആന്‍ഡി റോഡിക്ക് വിടവാങ്ങി
ന്യൂയോര്‍ക്ക്: ടെന്നിസ് താരം ആന്‍ഡി റോഡിക്ക് കളിക്കളത്തോട് വിടപറഞ്ഞു. യു എസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയോട് തോറ്റതോടെയാണ് റോഡിക്ക് കളമൊഴിഞ്ഞത്. യു എസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് തന്റെ മുപ്പതാം ജന്‍മദിനത്തില്‍് റോഡിക്ക് പറഞ്ഞിരുന്നു.

ഡെല്‍പോട്രോ 6-7, 7-6, 6-2, 6-4 എന്ന സ്‌കോറിനാണ് റോഡിക്കിനെ തോല്‍പിച്ചത്. ഇതോടെ റോഡിക്കിന്റെ 13 വര്‍ഷത്തെ പ്രൊഫഷണല്‍ കളിജീവിതത്തിന് തിരശീല വീണു. കളിക്കളത്തിലെ ഓരോ നിമിഷവും ഞാനാസ്വദിച്ചു. ഈ നിമിഷത്തില്‍ എന്തുപറയണം എന്നെനിക്കറിയില്ല- വികാരാധീതനായ റോഡിക്ക് പറഞ്ഞു.

2003ലെ യു എസ് ചാമ്പ്യനാണ് റോഡിക്ക് .വമ്പന്‍ സര്‍വുകളിലൂടെ ശ്രദ്ധേയനായ റോഡിക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. മൂന്നുതവണ വിംബിള്‍ഡണ്‍ ഫൈനലില്‍ കളിച്ചു.

SUMMERY: New York: When the emotional end came to Andy Roddick's tennis career, it happened with tears in his eyes, childhood memories in his thoughts and a crowd chanting his name at the site of his greatest triumph.

Keywords: US Open, Roger Federer, Pete Sampras, Novak Djokovic, Juan Martin Del Potro, Andy Roddick, Andre Agassi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia