Emi Martinez | ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം കാണിച്ചതായി വിവാദം; അര്‍ജന്റീനന്‍ ഗോളിക്കെതിരെ ഫിഫയുടെ നടപടി ഉണ്ടായേക്കമെന്ന് റിപോര്‍ട്

 




ദോഹ: (www.kvartha.com) ലോകകപിലെ മികച്ച ഗോള്‍ കീപര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീനന്‍ സൂപര്‍ ഗോളി വിവാദത്തിലായിരിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലൗ വച്ച് ഗോള്‍ കീപര്‍ മാര്‍ടിനെസ് അശ്ലീല ആംഗ്യം കാണിച്ചതായി റിപോര്‍ട്. ഖത്വര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ മാര്‍ടിനെസിന്റെ അതിരുകടന്ന പ്രകടനം. 

പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്‌കാരം വച്ച് വിജയത്തിലെ മുഖ്യശില്‍പിയായ മാര്‍ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍നിന്ന് ഉയരുന്നത്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാമെന്നാണ് ഡെയ്‌ലി മെയില്‍ റിപോര്‍ടില്‍ പറയുന്നത്. വിഷയം പാശ്ചാത്യ മാധ്യമങ്ങളും വലിയതോതിലുള്ള തലക്കെട്ട് ആക്കുന്നുണ്ട്. 

Emi Martinez | ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം കാണിച്ചതായി വിവാദം; അര്‍ജന്റീനന്‍ ഗോളിക്കെതിരെ ഫിഫയുടെ നടപടി ഉണ്ടായേക്കമെന്ന് റിപോര്‍ട്


ഫൈനലില്‍ അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുന്ന രീതിയിലാണ് എമി മാര്‍ടിനസ് കളിച്ചത്. മത്സരം പെനാല്‍റ്റി ഷൂടൗടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ അമേരികയിലും ലോകകപിന്റെ ക്വാര്‍ടറിലും ഷൂടൗടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യമാണ് എമി മാര്‍ടിനസ്.

കൈലിയന്‍ എംബപെയുടെ വെടിയുണ്ട കണക്കെ വന്ന കികുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു. ഫ്രഞ്ച് പടയും എമി മാര്‍ടിനസിന്റെ മനക്കരുത്തിന് മുന്നില്‍ അടിതെറ്റി. മെസിക്കായി മരിക്കാനും തയ്യാറാണെന്ന വാക്ക് പലതവണ കാണിച്ച് മികച്ച ഗോള്‍ കീപര്‍ക്കുള്ള പുരസ്‌കാരവുമായാണ് എമി മടങ്ങുന്നത്.
Keywords:  News,World,international,Doha,Qatar,Top-Headlines,Trending,World Cup,FIFA-World-Cup-2022,Sports,Player,Football,Football Player, Emi Martinez makes obscene Golden Glove gesture as he guides Argentina to penalty shoot-out glory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia