മത്സരത്തിന് തൊട്ടുമുൻപ് ജർമൻ താരത്തിന്റെ കരണത്തടിച്ച് പരിശീലകൻ, കാരണം കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

 


ടോക്യോ: (www.kvartha.com 29.07.2021) മത്സരത്തിന് തൊട്ടുമുൻപ് ജർമൻ താരത്തിന്റെ കരണത്തടിച്ച് പരിശീലകൻ. വനിതകളുടെ ഒളിംപിക്സ് ജൂഡോ റൗൻഡ് 32 പോരാട്ടത്തിൽ ജര്‍മന്‍ താരം മാര്‍ട്യാന ട്രാജ്ഡോസിനെയാണ് മത്സരത്തിന് തൊട്ടു മുമ്പ് പരിശീലകൻ അടിച്ചത്. ട്രാജ്ഡോസിന്‍റെ ഇരു ചുമലിലും പിടിച്ച് ശക്തമായി കുലുക്കിയ പരിശീലകന്‍ കരണത്ത് അടിക്കുകയായിരുന്നു.

എന്നാല്‍ ഇതൊന്നും കണ്ട് അമ്പരക്കേണ്ടെന്നാണ് 32കാരിയായ ട്രാജ്ഡോസ് ആരാധകരോട് പറയുന്നത്. കാരണം, മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഉത്തേജിതയാക്കാന്‍ പരിശീലകന്‍ ചെയ്യുന്നതാണ് ഇതെന്നാണ് ട്രാജ്ഡോസ് പറഞ്ഞു.

മത്സരത്തിന് തൊട്ടുമുൻപ് ജർമൻ താരത്തിന്റെ കരണത്തടിച്ച് പരിശീലകൻ, കാരണം കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

ആരും ആശങ്കപ്പെടേണ്ട, മത്സരങ്ങള്‍ക്ക് മുമ്പ് ഞാന്‍ പതിവായി ചെയ്യുന്ന കാര്യമാണിത്. എന്‍റെ എല്ലാ മത്സരങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ട്രാജ്ഡോസ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

ജൂഡോ റിംഗിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പരിശീലകന്‍ ക്ലോഡിയോ പൗസ ട്രാജ്ഡോസിന്‍റെ കരണത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹംഗറിയുടെ സോഫി ഒസ്ബാസിനെതിരായ റൗൻഡ് 32 എലിമിനേഷന്‍ പോരാട്ടത്തിന് മുമ്പായിരുന്നു ഇത്.

മത്സരം ട്രാജ്ഡോസ് ജയിച്ചു. തോറ്റിരുന്നെങ്കില്‍ അടിയുടെ ശക്തി കൂടിപോവുമായിരുന്നുവെന്ന് ബുധനാഴ്ച വീണ്ടും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരിശീലകനെ ന്യായീകരിച്ച് ട്രാജ്ഡോസ് പറഞ്ഞു.

ട്വിറ്ററില്‍ ഒരു കോടിയോളം പേരാണ് ഈ കരണത്തടി വിഡിയോ കണ്ടത്. എന്ത് ആചാരാമായലും ഇതിത്തിരി കടന്നുപോയെന്നാണ് ആരാധകരില്‍ പലരും ഇപ്പോള്‍ പറയുന്നത്.

Keywords:  News, Tokyo-Olympics-2021, Tokyo, Sports, World, Japan, Germany, Martyna Trajdos, German Judo star, 'Don't blame coach, I asked him to do this,' says German Judo star Martyna Trajdos on her viral video of getting slapped.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia