ക്രിക്കറ്റ്, സിനിമാ താരങ്ങള്‍ക്ക് ഭാരതരത്ന നല്‍കരുതെന്ന് ജസ്റ്റീസ് കട്ജു
Dec 21, 2011, 11:40 IST
ന്യൂഡല്‍ഹി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും ഭാരതരത്ന പോലുള്ള ഉന്നത ബഹുമതികള്‍ നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. പുതിയ തലമുറയില്‍പ്പെട്ട സംസ്കാരം നഷ്ടപ്പെട്ട ഒരു വിഭാഗം പണം, സിനിമാതാരങ്ങള്‍, ക്രിക്കറ്റ്, അതിമാനുഷികത തുടങ്ങിയവയുടെ പിന്നാലെ പായുകയാണെന്ന് കട്ജു കുറ്റപ്പെടുത്തി.
ഭാരതരത്നയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹരായവരെ മറന്നു കൊണ്ട് സിനിമാതാരങ്ങള്‍ക്കും മറ്റും ഈ ബഹുമതി സമ്മാനിക്കുന്നതിലൂടെ നമ്മള് വളരെ താഴ്ന്ന തലത്തിലേക്കു പോവുകയാണ്.രാജ്യത്തെ ശരിയായ ദിശയില്‍ മുന്നോട്ടു നയിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഭാരതരത്ന നല്‍കേണ്ടത്. അവര്‍ അന്തരിച്ചുവെങ്കില്‍ പോലും അവരുടെ ഈ രംഗത്തുള്ള സംഭാവനകളെ മാനിക്കണം.
ഡോ. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, തുടങ്ങിയവര്‍ക്ക് മരണാനന്തരം ഭാരത രത്ന നല്‍കിയത് വളരെ ഉചിതമാണെന്നും കട്ജു അഭിപ്രായപ്പെട്ടു. ഉറുദു കവി മിര്‍സാ ഗാലിബ്, നവോഥാന നായകനായ ശരത്ചന്ദ്ര ചതോപാധ്യായ് എന്നിവര്‍ക്കു ഭാരതരത്ന നല്‍കണമെന്ന് കട്ജു മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
Keywords: Bharathratna, Sports, film, Justice Markandey Katju, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.