ലീദ എ.എല്‍
(www.kvartha.com 17/07/2015) മഹേന്ദ്രസിംഗ് ധോണിയാണോ സൗരവ് ഗാംഗുലിയാണോ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനെന്ന് ഏറെ കാലമായി ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. കണക്കുകളുടെ കളിയായ ക്രിക്കറ്റില്‍ വിജയങ്ങളുടെയും എണ്ണത്തില്‍ ഗാംഗുലിയെ തള്ളി ഏകദിന ലോകക്കപ്പ്, ആദ്യ ട്വന്റി - ട്വന്റി ലോക കപ്പ്, ചാമ്പ്യന്‍ ട്രോഫി എന്നിങ്ങനെ പൊന്‍തൂവലുകളായി ധോണിയുടെ കിരീടത്തില്‍ ചാര്‍ത്തുമ്പോഴും ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയില്‍ ഇപ്പോഴും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്ടന്‍ കൊല്‍ക്കത്തയുടെ രാജകുമാരന്‍ തന്നെയാണ്. അതിന് അവര്‍ നിരത്തുന്ന ന്യായങ്ങളില്‍ ഏറെക്കുറെ വസ്തുതയുണ്ടെന്ന് അവ പരിശോധിച്ചാല്‍ നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഗാംഗുലി ഒറ്റക്ക് വെട്ടിത്തെളിച്ച വഴിയില്‍ ധോണിക്ക് സുഗമമായി മുന്നേറാന്‍ സാധിച്ചതിന്റെ ഫലമാണ് ക്രിക്കറ്റിന്റെ കണക്കുകളില്‍ ധോണിയെന്ന താരം മികച്ചുനില്‍ക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളില്‍ ആരും ശ്രദ്ധിക്കാതെയും പറയാതെയും പോകുന്ന ചിലകാര്യങ്ങളാണ് ദാദയെ എവര്‍ ഗ്രീന്‍ ക്യാപ്ടനാക്കുന്നത്. അത് എന്തൊക്കെയെന്നല്ലേ.
കോഴവിവാദത്തില്‍പ്പെട്ട് ആടിയുലഞ്ഞ ഒരുടീമിനെ ആരും നയിക്കാനില്ലാത്ത കാലഘട്ടത്തിലാണ് ഗാംഗുലി ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്നാണ് ഗാംഗുലി വിജയതൃഷ്ണയുള്ള ഒരു ടീം ഭാവിയിലേക്കായി കെട്ടിപ്പടുക്കുന്നത്. വീരേന്ദ്ര സേവാഗ്, ഗൗതംഗംഭീര്‍, യുവരാജ് സിംഗ് ആശിക് നെഹ്‌റ, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍ എന്നിങ്ങനെ ചെറുപ്പക്കാരുടെ സംഘത്തെ കണ്ടെത്തി ടീമിനെ വിജയിക്കാനറിയാവുന്നവരുടെ സംഘമാക്കി വളര്‍ത്തിയെടുത്തത് ഗാംഗുലിയായിരുന്നു. ഇന്ത്യയുടെ ദേശീയ ടീമില്‍ അനില്‍ കുംബ്ലെയും ദ്രാവിഡും സച്ചിനും ഗാംഗുലിയും ഒഴികെയുള്ള ആരും അന്ന് കോഴവിവാദത്തിന്റെ കരിനിഴലിലായിരുന്നില്ലെന്നും കൂടി ഓര്‍ക്കണം.
സ്വദേശത്ത് പുലികളും വിദേശപിച്ചുകളില്‍ പൂച്ചകളുമാകുന്ന ഇന്ത്യന്‍ ടീമിനെയായിരുന്നു ഗാംഗുലിക്ക് ലഭിച്ചത്. ഈ ടീമിന്റെ നായകനെന്ന നിലയിലാണ് ഗാംഗുലി വിദേശ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യക്ക് നേടിത്തന്ന നായകനെന്ന പദവി സ്വന്തമാക്കിയത്. മറുവശത്ത് ധോണിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ വിദേശപരമ്പരകളില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത് കൂടാതെ നാട്ടിലും പരമ്പരകള്‍ കളഞ്ഞ് കുളിച്ച് സ്വദേശത്തെ പുലികളെന്ന ഖ്യാതി കളഞ്ഞ് കുളിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും ഇന്ത്യയെ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാന്‍ ധോണിക്കായെങ്കിലും അവിടെയും നിര്‍ണായകമായത് ഗാംഗുലിയുടെ കണ്ടെത്തലുകളായ ഗൗതം ഗംഭീറിന്റെയുംസഹീര്‍ഖാന്റെയും സേവാംഗിന്റെയും മികവുകള്‍ തന്നെയായിരുന്നു. വിദേശത്ത് 28 ടെസ്റ്റില്‍ നിന്നും ഗാംഗുലി 11 വിജയങ്ങള്‍(38.3 ശതമാനം) നേടിയപ്പോള്‍ ധോണിയാകട്ടെ 28 ടെസ്റ്റുകളില്‍ നിന്ന് വെറും ആറ് മത്സരങ്ങളില്‍ മാത്രമാണ് (21.4 ശതമാനം) ടീം ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
സൗരവ് ഗാംഗുലി നായകനായിരിക്കുമ്പോള്‍ ടീമില്‍ അവസരം നല്‍കിയവര്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയ പ്രഭാവവുമായി തട്ടിച്ചുനോക്കുമ്പോള്‍ ധോണി പിന്നെയും പുറകിലേക്ക് പോകുന്നത് കാണം. വിരേന്ദ്രര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ,് സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍ യുവരാജ് സിംഗ് എന്നിങ്ങനെ ഗാംഗുലിയുടെ കാലഘട്ടത്തില്‍ ടീമിലെത്തുകയും ടീമിന്റെ ന്യൂക്ലീയസാവുകയും ചെയ്തവര്‍ തന്നെയായിരുന്നു പിന്നീട് നായക സ്ഥാനമേറ്റെടുത്ത ധോണി സ്വന്തമാക്കിയ വിജയപരമ്പരകളിലെയും നിര്‍ണായക സംഭാവനക്കാര്‍.
മറുവശത്ത് ധോണിയുടെ കാലഘട്ടത്തില്‍ ടീമിലെത്തിയ സന്ദര്‍ശകരുടെ പട്ടിക ഒന്ന് പരിശോധിക്കാം. ഉമേഷ് യാദവ്. വരുണ്‍ ആരോണ്‍. സുരേഷ് റെയ്‌ന. വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, പിയൂഷ് ചൗള, രവീന്ദ്ര ജഡേജ, മുരളി വിജയ്, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, അഭിനവ് മുകുന്ദ്, ഗോനി, അമിത് മിശ്ര, ദിനേശ് കാര്‍ത്തിക് അവസാന പട്ടിക അനന്തമായി നീളുന്നു. ഇവരില്‍ എത്രപേരെ ഭാവിയിലെ ടീമി ന്റെ ന്യൂക്ലലീയസാക്കി മാറ്റാന്‍ ധോണിക്കായി എന്നതുകൂടി വിജയത്തിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഫോം മങ്ങിയ വിരേന്ദ്ര സേവാഗിനും ഗൗതം ഗംഭീറിനും സഹീര്‍ഖാനുമൊന്നും ഇപ്പോഴും പറ്റിയ പകരെക്കാരെ കണ്ടെത്താനോ വളര്‍ത്തിയെടുക്കാനോ നായകനെന്ന നിലയില്‍ ധോണിക്ക് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അതിനുള്ള ദീര്‍ഘവീക്ഷണം ധോണി ഇതുവരെ പ്രകടിപ്പിച്ചിട്ടുമില്ല.
വിദേശത്ത് ഇന്ത്യയെ മികച്ച ടീമാക്കി മാറ്റിയത് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതുപോലെ തന്നെ വിദേശത്തെ ഗാംഗുലിയുടെയും ധോണിയുടെയും ബാറ്റിംഗ് പ്രകടനം എടുത്തുനോക്കിയാലും ധോണിയെക്കാള്‍ എത്രയോ ഉയരത്തിലാണ് ഗാംഗുലിയെന്ന് മനസ്സിലാക്കാം. വിദേശത്ത് ടെസ്റ്റില്‍ ഗാംഗുലിയുടെ ബാറ്റിംഗ് ശരാശരി 40.23 ആണ്. അതെസമയം ധോണിയുടെതാകട്ടെ വെറും 31.85 മാത്രവും.
Keywords: Sports, Article, Test, Cricket, Batting, Team, Indian Cricket Team, Mahendra Singh Dhoni, Discussion about Indian cricket team.
കോഴവിവാദത്തില്‍പ്പെട്ട് ആടിയുലഞ്ഞ ഒരുടീമിനെ ആരും നയിക്കാനില്ലാത്ത കാലഘട്ടത്തിലാണ് ഗാംഗുലി ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്നാണ് ഗാംഗുലി വിജയതൃഷ്ണയുള്ള ഒരു ടീം ഭാവിയിലേക്കായി കെട്ടിപ്പടുക്കുന്നത്. വീരേന്ദ്ര സേവാഗ്, ഗൗതംഗംഭീര്‍, യുവരാജ് സിംഗ് ആശിക് നെഹ്‌റ, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍ എന്നിങ്ങനെ ചെറുപ്പക്കാരുടെ സംഘത്തെ കണ്ടെത്തി ടീമിനെ വിജയിക്കാനറിയാവുന്നവരുടെ സംഘമാക്കി വളര്‍ത്തിയെടുത്തത് ഗാംഗുലിയായിരുന്നു. ഇന്ത്യയുടെ ദേശീയ ടീമില്‍ അനില്‍ കുംബ്ലെയും ദ്രാവിഡും സച്ചിനും ഗാംഗുലിയും ഒഴികെയുള്ള ആരും അന്ന് കോഴവിവാദത്തിന്റെ കരിനിഴലിലായിരുന്നില്ലെന്നും കൂടി ഓര്‍ക്കണം.
സ്വദേശത്ത് പുലികളും വിദേശപിച്ചുകളില്‍ പൂച്ചകളുമാകുന്ന ഇന്ത്യന്‍ ടീമിനെയായിരുന്നു ഗാംഗുലിക്ക് ലഭിച്ചത്. ഈ ടീമിന്റെ നായകനെന്ന നിലയിലാണ് ഗാംഗുലി വിദേശ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യക്ക് നേടിത്തന്ന നായകനെന്ന പദവി സ്വന്തമാക്കിയത്. മറുവശത്ത് ധോണിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ വിദേശപരമ്പരകളില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത് കൂടാതെ നാട്ടിലും പരമ്പരകള്‍ കളഞ്ഞ് കുളിച്ച് സ്വദേശത്തെ പുലികളെന്ന ഖ്യാതി കളഞ്ഞ് കുളിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും ഇന്ത്യയെ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാന്‍ ധോണിക്കായെങ്കിലും അവിടെയും നിര്‍ണായകമായത് ഗാംഗുലിയുടെ കണ്ടെത്തലുകളായ ഗൗതം ഗംഭീറിന്റെയുംസഹീര്‍ഖാന്റെയും സേവാംഗിന്റെയും മികവുകള്‍ തന്നെയായിരുന്നു. വിദേശത്ത് 28 ടെസ്റ്റില്‍ നിന്നും ഗാംഗുലി 11 വിജയങ്ങള്‍(38.3 ശതമാനം) നേടിയപ്പോള്‍ ധോണിയാകട്ടെ 28 ടെസ്റ്റുകളില്‍ നിന്ന് വെറും ആറ് മത്സരങ്ങളില്‍ മാത്രമാണ് (21.4 ശതമാനം) ടീം ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
സൗരവ് ഗാംഗുലി നായകനായിരിക്കുമ്പോള്‍ ടീമില്‍ അവസരം നല്‍കിയവര്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയ പ്രഭാവവുമായി തട്ടിച്ചുനോക്കുമ്പോള്‍ ധോണി പിന്നെയും പുറകിലേക്ക് പോകുന്നത് കാണം. വിരേന്ദ്രര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ,് സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍ യുവരാജ് സിംഗ് എന്നിങ്ങനെ ഗാംഗുലിയുടെ കാലഘട്ടത്തില്‍ ടീമിലെത്തുകയും ടീമിന്റെ ന്യൂക്ലീയസാവുകയും ചെയ്തവര്‍ തന്നെയായിരുന്നു പിന്നീട് നായക സ്ഥാനമേറ്റെടുത്ത ധോണി സ്വന്തമാക്കിയ വിജയപരമ്പരകളിലെയും നിര്‍ണായക സംഭാവനക്കാര്‍.
വിദേശത്ത് ഇന്ത്യയെ മികച്ച ടീമാക്കി മാറ്റിയത് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതുപോലെ തന്നെ വിദേശത്തെ ഗാംഗുലിയുടെയും ധോണിയുടെയും ബാറ്റിംഗ് പ്രകടനം എടുത്തുനോക്കിയാലും ധോണിയെക്കാള്‍ എത്രയോ ഉയരത്തിലാണ് ഗാംഗുലിയെന്ന് മനസ്സിലാക്കാം. വിദേശത്ത് ടെസ്റ്റില്‍ ഗാംഗുലിയുടെ ബാറ്റിംഗ് ശരാശരി 40.23 ആണ്. അതെസമയം ധോണിയുടെതാകട്ടെ വെറും 31.85 മാത്രവും.
Keywords: Sports, Article, Test, Cricket, Batting, Team, Indian Cricket Team, Mahendra Singh Dhoni, Discussion about Indian cricket team.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.