റൊണാള്‍ഡോയ്ക്ക് റയല്‍ മടുത്തു

 


റൊണാള്‍ഡോയ്ക്ക് റയല്‍ മടുത്തു
മാഡ്രിഡ്:  സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിലെ ജീവിതം മടുത്തുവെന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലലീഗയില്‍ ഗ്രനാഡെയ്‌ക്കെതിരെ മൂന്ന് ഗോള്‍ ജയം നേടിയതിന് ശേഷമായിരുന്നു റോണോയുടെ വെൡപ്പെടുത്തല്‍. റൊണാള്‍ഡോ ക്‌ളബ്ബ് വിടുന്ന സൂചനയാണ് നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. റയലില്‍ കിട്ടുന്ന പ്രതിഫലം പോരെന്നാണ് റോണോ പറയാതെ പറയുന്നത്. ഇപ്പോള്‍ കിട്ടുന്ന പ്രതിഫലത്തെ മറികടക്കുന്ന പ്രകടനമാണ് തന്റേതെന്നും റോണോ സൂചിപ്പിക്കുന്നു. റോണോയ്ക്ക് മൂന്ന് വര്‍ഷം കൂടി റയലുമായി കരാറുണ്ട്.

റോണോയുടെ പ്രസ്താവന വന്നതോടെ യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം പോര്‍ട്ടുഗല്‍ താരത്തിനായി രംഗത്തെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ക്ലബുകളാണ് ഇതില്‍ മുന്നിലുളളത്. മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് മത്സര രംഗത്തുളള പ്രമുഖര്‍. പ്രതിമാസം ഒരു മില്യണ്‍ പൗണ്ടില്‍ തുടങ്ങുന്ന പ്രതിഫലമാണ് റോണോ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

SUMMARY: It is a common maxim that money cannot buy you happiness and Cristiano Ronaldo, one of the world's best paid players, appears to have become the latest to acknowledge this after saying he was "sad" at Real Madrid.

KEY WORDS: The Portugal forward, La Liga,  sports headlines,  daily Marca , Ronaldo, Andres Iniesta , Best Player in Europe, Spanish Super Cup, World Cup 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia