ഷൂട്ടൗട്ടില്‍ മെസ്സി പെനല്‍റ്റി പാഴാക്കി; ചിലി വീണ്ടും കോപ്പയിലെ രാജാക്കന്‍മാര്‍

 


ന്യൂജഴ്‌സിന്മ: (www.kvartha.com 27.06.2016) ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പെനാല്‍ടി ഷൂട്ടൗട്ട് പാഴാക്കിയ കോപ്പ അമേരിക്കയിലെ കലാശപ്പോരില്‍ അര്‍ജന്റീനയെ തകര്‍ത്ത് ചിലി (4-2) വീണ്ടും രാജാക്കന്‍മാരായി. കിരീടമില്ലാത്ത രാജകുമാരനെന്ന മെസ്സിയുടെ പേരുദോഷം ആവര്‍ത്തിച്ചു. 23 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മേജര്‍ കിരീടമെന്ന അര്‍ജന്റീനയക്കാരുടേയും കോടിക്കണക്കിന് ആരാധകരുടേയും സ്വപ്‌നമാണ് പൂവണിയാതെ പോയത്.

മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അര്‍ജന്റീന തോല്‍വി അറിയുന്നത്. 2014ല്‍ ബ്രസീല്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റു.

ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കുമായി നല്ല ഒരവസരം ലഭിച്ചു. 23ാം മിനുട്ടില്‍ എതിര്‍ടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിന്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് പുറത്തേക്കായി. കളിയുടെ 28ാം മിനിറ്റില്‍ തന്നെ ചിലിക്ക് ആളെണ്ണം കുറഞ്ഞു. മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അല്‍ഫോന്‍സോ ഡയസ് റോജാസ് പുറത്തുപോയി. ഇതോടെ 10 പേരുമായി ചിലി ചുരുങ്ങി. പിന്നാലെ അര്‍ജന്റീനക്കും തിരിച്ചടി വന്നു.

43ാം മിനിറ്റില്‍ ചിലി താരം വിദാലിനെ ഫൗള്‍ ചെയ്തതിന് അര്‍ജന്റീന താരം മാര്‍ക്കോസ് ആല്‍ബര്‍ട്ടോ റോജോയ്ക്ക് റഫറി വിധിച്ചത് ചുവപ്പുകാര്‍ഡ്. ചിലി ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. മെസ്സി പന്തുതൊട്ടപ്പോഴെല്ലാം ചിലി താരങ്ങള്‍ കൂട്ടമായെത്തി മെസ്സിയെ വളഞ്ഞു. മത്സരം 90 മിനിറ്റ് പിന്നിടുമ്പോഴും സമനില. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. വീണ്ടും സമനില. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ ചിലി പരാജയപ്പെടുത്തി.

ഷൂട്ടൗട്ടില്‍ മെസ്സി പെനല്‍റ്റി പാഴാക്കി; ചിലി വീണ്ടും കോപ്പയിലെ രാജാക്കന്‍മാര്‍

Keywords:America, Football, Argentina, Leonal Messi, Failed, Sports, Chile, Win,  Copa America,  Penalties, Shootout.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia