ഐ പി എല്‍ ഒത്തുകളി; മുംബൈ താരത്തിന് സസ്‌പെന്‍ഷന്‍

 


മുംബൈ: (www.kvartha.com 13/07/2015) ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബൈ താരത്തിന് സസ്‌പെന്‍ഷന്‍. മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികന്‍ ഷായെ ആണ് ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തത്. മുപ്പതുകാരനായ ഷാ മുംബൈയ്ക്ക് വേണ്ടി 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഐ പി എല്ലില്‍ ഒത്തുകളിക്കുന്നതിന് വേണ്ടി ഷാ രാജസ്ഥാന്‍ റോയല്‍സ് താരവും ഐ പി എല്ലിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരില്‍ ഒരാളുമായ പ്രവീണ്‍ താംബെയെ സമീപിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഐ പി എല്‍ എട്ട് സീസണിന്റെ തുടക്കത്തിലാണ് സംഭവം.

ഒത്തുകളിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഷാ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ബി സി സി ഐ താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഷാ തന്നെ സമീപിച്ച വിവരം പ്രവീണ്‍ താംബെ തന്നെയാണ് ടീമിലും പിന്നീട് ബി സി സി ഐയിലും അറിയിച്ചത്. 42 കാരനായ താംബെ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര സ്പിന്നറാണ്.

ഐ പി എല്‍ ഒത്തുകളി; മുംബൈ താരത്തിന് സസ്‌പെന്‍ഷന്‍ഷായെ സസ്‌പെന്‍ഡ് ചെയ്ത വിവരം  പ്രസ്താവനയിലൂടെയാണ് ബി സി സി ഐ അറിയിച്ചത്. ക്രിക്കറ്റില്‍ ഒത്തുകളി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പ്രസ്താവനയില്‍ പറഞ്ഞു.

2013 സീസണില്‍ ഒത്തുകളിയില്‍ പിടിക്കപ്പെട്ട മലയാളി താരം ശ്രീശാന്ത് അടക്കം നാല് കളിക്കാര്‍ ബി സി സി ഐയുടെ വിലക്ക് നേരിടുകയാണ്. വിലക്ക് നേരിടുന്നവരെല്ലാം രാജസ്ഥാന്‍ ടീമംഗങ്ങളാണ്.


Also Read:  മാങ്ങാട്ടുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സി.പി.എമ്മിന്റെ പൊതുയോഗം വൈകിട്ട്

Keywords:  BCCI suspends Mumbai player Hiken Shah for corruption in IPL, Mumbai, Rajasthan Royals, Report, Sreeshath, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia