മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് ജയം. ആദ്യപാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. പെട്രോ, മെസ്സി, സാവി ഹെര്‍ണാണ്ടസ് എന്നിവരുടെ ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡി മരിയയുമാണ് റയലിന്റെ സ്കോറര്‍മാര്‍.
രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ റയലാണ് മുന്നിലെത്തിയത്. മെസൂറ്റ് ഓസില്‍ എടുത്ത കോര്‍ണര്‍ കിക്കിന് തലവച്ച ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. ഒരു മിനിട്ടിനകം ബാഴ്സയുടെ സമനില ഗോള്‍ വന്നു. മസ്കരാനോയുടെ ലോംഗ് പാസ് പെട്രോ റയല്‍ വലയിലാക്കി. തൊട്ടുപിന്നാലെ ബാഴ്സ ലീഡ് നേടി. ബാഴ്സയുടെ ആന്ദ്രേ ഇനിയെസ്റ്റയെ പെനാല്‍റ്റി ബോക്സിനുള്ളില്‍ സെര്‍ജിയോ റാമോസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ബാഴ്സയുടെ ഗോള്‍. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല.
78ാംമിനിറ്റില്‍ സാവി വീണ്ടും റയല്‍ വല ചലിപ്പിച്ചു. ഗോളിലേക്കുള്ള വഴി ഇനിയെസ്റ്റ തുറന്നുകൊടുക്കുകയും ചെയ്തു. മത്സരം തീരാന്‍ അഞ്ച് മിനിറ്റുകള്‍ ശേഷിക്കേ ഡി മരിയ റയലിന്റെ രണ്ടാം ഗോള്‍ നേടി.

SUMMERY: MADRID: Barcelona came from behind to beat Real Madrid 3-2 on Thursday in the opening leg of the Spanish Super Cup, giving Tito Vilanova a victory in his first meeting as head coach against counterpart Jose Mourinho.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.