ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 137 റണ്‍സ് ജയം

 


ADVERTISEMENT

ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 137 റണ്‍സ് ജയം
ഹൊബാര്‍ട്ട്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്  ജയം.  ഓസ്ട്രേലിയ 137 റണ്‍സിന് ശ്രീലങ്കയെ തോല്‍പിച്ചു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 255 റണ്‍സിന് അവസാനിച്ചു.

സ്കോര്‍ ‍: ഓസ്ട്രേലിയ-450/5, 278, ശ്രീലങ്ക-336, 255

സമനില പ്രതീക്ഷയോടെ ബാറ്റ് വീശിയ ലങ്ക ചായസമയത്ത് നാലിന് 186 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍​അവസാന സെഷനില്‍ ഓസീസ് ബൗളിംഗിന് മുന്നില്‍ ലങ്കയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓസീസിന് വേണ്ടി സ്റ്റാര്‍ക് അഞ്ചും സിഡില്‍ നാലും വിക്കറ്റ് വീതം നേടി.

ലങ്കന്‍ നിരയില്‍ കുമാര്‍ സംഗക്കാരയും(63) സമരവീരയും(49) പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.പീറ്റര്‍ സിഡിലാണ് മാന്‍ ഓഫ് ദ മാച്ച്.

Key Words: Australia , Sri Lanka , 137 runs, Peter Siddle , Mitchell Starc , Wickets , Test, Cricket.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia