കോപ അമേരിക ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍; കികോഫിന് വെറും 13 ദിവസം മാത്രം ബാക്കി നില്‍ക്കേ അര്‍ജന്റീനയെ ആതിഥേയത്വത്തില്‍ നിന്ന് മാറ്റി
May 31, 2021, 10:19 IST
ബ്യൂണസ് ഐറിസ്: (www.kvartha.com 31.05.2021) കോപ അമേരിക 2021ന്റെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. കികോഫിന് വെറും 13 ദിവസം മാത്രം ബാക്കി നില്‍ക്കേ അര്‍ജന്റീനയെ ആതിഥേയത്വത്തില്‍ നിന്ന് മാറ്റി. രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ദക്ഷിണ അമേരികന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷന്‍ (കോണ്‍മബോള്‍) ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
വന്‍കരയുടെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഓഫറുകള്‍ വിശകലനം ചെയ്യുന്നതായി കോണ്‍മബോള്‍ അറിയിച്ചു.
ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് തുടങ്ങാനിരുന്നത്. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയായി അര്‍ജന്റീനയും കൊളംബിയയുമായിരുന്നു ടൂര്‍ണമെന്റിന്റെ സംയുക്ത ആതിഥേയര്‍. എന്നാല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബിയയെ മേയ് 20ന് ടൂര്‍ണമെന്റിന്റെ ആതിഥേയത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വന്‍കരയുടെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മറ്റു രാജ്യങ്ങളില്‍ ചിലെ, അമേരിക എന്നീ രാജ്യങ്ങളില്‍ ഒന്നിനെ പരിഗണിക്കാനാണ് സാധ്യത. ടൂര്‍ണമെന്റിനുള്ള 10 ടീമുകള്‍ അവരുടെ പരിശീലനങ്ങള്‍ ആരംഭിച്ചിരുന്നു. യൂറോ കപ് പോലെ തന്നെ കോപ അമേരികയും 2020ലായിരുന്നു നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ കോവിഡ് ബാധ മൂലം മാറ്റിവെക്കുകയായിരുന്നു.
കോവിഡ് വ്യപനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ജന്റീന ലോക്ഡൗണിലാണ്. പ്രതിദിനം 34000ത്തിലധികം കോവിഡ് കേസുകളാണ് അര്‍ജന്റീനയില്‍ റിപോര്‍ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേസുകളില്‍ 54 ശതമാനമാണ് വര്‍ധന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.