ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി ഏകദിന മല്‍സരങ്ങളില്‍ നിന്നും വിരമിക്കുന്നു. അഫ്രീദിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ട്വന്റി 20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഫ്രീദി ഏകദിന മല്‍സരങ്ങളില്‍ നിന്നും വിടപറയുന്നത്.
താന്‍ പെട്ടെന്നെടുത്ത തീരുമാനമല്ലിതെന്നും മുതിര്‍ന്ന താരങ്ങളോടും തന്റെ സഹപ്രവര്‍ത്തകരോടും ആലോചിച്ചശേഷമാണ് തീരുമാനമെടുത്തെന്നും അഫ്രീദി പറഞ്ഞു. കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് തയ്യാറാകണമെന്നും ഇതിന് തന്റെ വിരമിക്കല്‍ ഒരു കാരണമാകട്ടെയെന്നും അഫ്രീദി പറഞ്ഞു. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച അഫ്രീദിയുടെ പുതിയ പ്രഖ്യാപനം ആരാധകരേയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
Keywords: Islamabad, Sports, Cricket, Shahid Afridi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.