ജില്ലാ കായിക മേള: കായികാധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തുന്ന സമരം അനാവശ്യമെന്ന് അബ്ദുറബ്ബ്
Nov 18, 2014, 11:19 IST
തിരുവനന്തപുരം: (www.kvartha.com 18.11.2014) ജില്ലാകായികമേളകള്‍ തടസപ്പെടുത്തിക്കൊണ്ട് മലപ്പുറത്ത് കായികാധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തി വരുന്ന സമരം അനാവശ്യമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്.
കായികാധ്യാപക തസ്തികയിലേക്ക് അധികമുള്ള ഇതര അധ്യാപകരെ പുനര്‍വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മേളകള്‍ മുടക്കി കൊണ്ടുള്ള പ്രതിഷേധ സമരം അനാവശ്യമാണെന്ന് അബ്ദുറബ്ബ് ആവര്‍ത്തിച്ചു.
മുടങ്ങിയ ജില്ലാകായികമേളകള്‍ രണ്ട് ദിവസത്തിനകം നടത്തുമെന്നും പ്രതിഷേധം മൂലം ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ രണ്ടു തവണ കൂടി മത്സരം എതിര്‍പിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ജില്ലാ കായികമേളകള്‍ മുടങ്ങിയതോടെ നവംബര്‍ 20 മുതല്‍ 23വരെ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചിരുന്നു.

Also Read:
തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷിക്കേണ്ട കേസെന്ന് മജിസ്‌ട്രേറ്റ്
Keywords: Thiruvananthapuram, Malappuram, Sports, Minister, P.K Abdul Rab, Criticism, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.