പുരുഷവിഭാഗം ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യക്ക് സ്വര്‍ണമെഡല്‍ നേടിത്തന്ന് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് കേരള നിയമസഭയുടെ അഭിനന്ദനം

 


തിരുവനന്തപുരം: (www.kvartha.com 09.08.2021) ടോക്യോ ഒളിംപിക്‌സിലെ അത് ലറ്റിക്‌സ് മത്സരത്തില്‍ പുരുഷവിഭാഗം ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യക്ക് സ്വര്‍ണമെഡല്‍ നേടിത്തന്ന് ചരിത്രം മുഹൂര്‍ത്തം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് കേരള നിയമസഭയുടെ അഭിനന്ദനം. 87.58 മീറ്റര്‍ എറിഞ്ഞാണ് ചോപ്ര ഈ ഇനത്തില്‍ ആദ്യമായി സ്വര്‍ണം നേടി ഇന്‍ഡ്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്.

പുരുഷവിഭാഗം ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യക്ക് സ്വര്‍ണമെഡല്‍ നേടിത്തന്ന് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് കേരള നിയമസഭയുടെ അഭിനന്ദനം

അഭിനവ് ബിന്ദ്രക്കു ശേഷം വ്യക്തിഗത ഇനങ്ങളില്‍ ഇന്‍ഡ്യ നേടുന്ന സ്വര്‍ണമെഡല്‍ കൂടിയാണിത്. ആധുനിക ഒളിംപിക്‌സില്‍ ഇന്‍ഡ്യ നേടുന്ന ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വര്‍ണമെഡല്‍ എന്ന നിലയില്‍ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്യോയില്‍ സാക്ഷാത്കരിച്ചതെന്ന് അഭിനന്ദനം അറിയിച്ചുകൊണ്ട് നിയമസഭ വ്യക്തമാക്കി. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ ഈ സഭ അഭിനന്ദിക്കുന്നു.

ഒളിംപിക്‌സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയയേയും സഭ അഭിനന്ദിച്ചു. രണ്ടു മാസം മുമ്പ് പരിക്കേറ്റിരുന്ന ബജ്രംഗ് പുനിയയോട് ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി മത്സരിച്ച് അദ്ദേഹം മെഡല്‍ നേടി. ഇരുവര്‍ക്കും തുടര്‍ന്നും മികച്ച വിജയങ്ങള്‍ ആശംസിക്കുന്നുവെന്നും അഭിനന്ദനം അറിയിച്ചുകൊണ്ട് നിയമസഭ വ്യക്തമാക്കി.

ഇവരെ കൂടാതെ ടോക്യോയില്‍ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളെയും നിയമസഭ അഭിനന്ദിച്ചു.

Keywords:  Kerala Legislative Assembly congratulates Neeraj Chopra, Thiruvananthapuram, Tokyo, Tokyo-Olympics-2021, Sports, Winner, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia