പാലക്കാടന്‍ കുതിപ്പ്

 


സ്വന്തം ലേഖകന്‍
പാലക്കാടന്‍ കുതിപ്പ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് പാലക്കാടന്‍ കുതിപ്പോടെ തുടക്കം. മൂന്ന് മീറ്റ് റെക്കോര്‍ഡ് പിറന്ന ആദ്യപ്രഭാതത്തില്‍ ആറ് സ്വര്‍ണമെഡലുമായാണ് പാലക്കാട് കുതിക്കുന്നത്.യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍റില്‍ പാലക്കാട് പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍ ഇത്തവണത്തെ ആദ്യ റെക്കോര്‍ഡിന് അവകാശിയായി. തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് അഫ്‌സല്‍ തിരുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ പി. യു ചിത്ര സ്വര്‍ണം നേടി. ഇതേ സ്‌കൂളിലെ കെ.കെ വിദ്യയ്ക്കാണ് വെള്ളി.


മീറ്റിലെ ആദ്യ സ്വര്‍ണം സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതെത്തിയ പറളി സ്‌കൂളിലെ കിഷോറിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂരിലെ അര്‍ച്ചന സ്വര്‍ണവും പറളിയുടെ വര്‍ഷ വെള്ളിയും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ തിരുവനന്തപുരത്തിന്റെ ദേവ്‌രാജ് സ്വര്‍ണമണിഞ്ഞു. വെളളായണി സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയാണ്‌ദേവ്‌രാജ്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ലാംഗ്ജംപില്‍ പറളിയുടെ എം. നിഷയ്ക്കാണ് സ്വര്‍ണം. അമൃത വെള്ളി നേടി.

Key Words: Sports, Kerala state athletic Meet, Thiruvananthapuram, Palakkad, Leads, Junior, Boys, Girls, Gold Medal, University stadium, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia