ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ യുവരാജ് സിംഗും ഇന്ത്യന്‍ ടീമില്‍ പങ്കാളിയാകും. അര്‍ബുദരോഗത്തെതുടര്‍ന്ന് വിശ്രമത്തിലായിരുന്ന യുവരാജ് ലോകകപ്പ് സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നു.
15 അംഗ ടീമില്‍ ഹര്‍ബജന്‍ സിംഗ്, ഇശാന്ത് ശര്‍മ്മ, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, അശോക് ദിണ്ട, ഉമേഷ് യാദവ് എന്നിവര്‍ തിരിച്ചുവന്നു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 7 വരെ ശ്രീലങ്കയിലാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്.
9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവി ടീമിലെത്തുന്നത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സെപ്തംബറില്‍ ന്യൂസിലന്‍ഡിനെതിരായി നടക്കുന്ന ട്വന്റി-20 മത്സരത്തിനുള്ള ടീമിലും യുവരാജ് സിംഗ് ഇടംപിടിച്ചിട്ടുണ്ട്.
English Summery
New Delhi: Indian selectors announced squads for the series against New Zealand and the ICC World T20 Championships today and the Singhs of Indian cricket are back.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

