Viral Photo | മെസി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരാണെന്ന് മനസിലായോ? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഫോടോഷൂട്

 
Viral photo shows Lionel Messi meeting Lamine Yamal as a baby, Viral Photo, Shows, Lionel Messi, Meeting, Lamine Yamal, Baby
Viral photo shows Lionel Messi meeting Lamine Yamal as a baby, Viral Photo, Shows, Lionel Messi, Meeting, Lamine Yamal, Baby


ബാഴ്സയുടെ യൂത് അകാഡമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെ വളര്‍ച്ച. 

മ്യൂണിക്: (KVARTHA) ആതിഥേയരായ ജര്‍മനിയെ എക്സ്ട്രാ ടൈമിലെ ഗോളില്‍ കീഴടക്കി യൂറോ കപില്‍ സെമിയില്‍ കടന്നിരിക്കുകയാണ് സ്പെയിന്‍. അതിനിടെ സ്പാനിഷ് സംഘത്തിലൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമുള്ള ചിത്രങ്ങളിലാണ് ഈ കുഞ്ഞുതാരം. ഈ കുഞ്ഞ് ആരെന്നുള്ള ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

സ്പാനിഷ് കൗരമാര താരം ലമിന്‍ യമാലാണ് ലയണല്‍ മെസിക്കൊപ്പം ചിത്രങ്ങളിലുള്ളത്. യമാലിന് അഞ്ചുമാസം മാത്രം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അന്ന് 20 വയസുള്ള ലയണല്‍ മെസിയാണ് കുഞ്ഞ് യമാലിനെ ചേര്‍ത്തുപിടിച്ച് കുളിപ്പിക്കുന്നത്. മെസിക്ക് ഇപ്പോള്‍ 37 വയസുണ്ട്. അന്ന് വെറും അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്ന യമാലിന് അടുത്തയാഴ്ച 17 വയസ് തികയും.

യമാലിന്റെ പിതാവ് മുനിര്‍ നസ്രോയിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2007 ഡിസംബറില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലന്‍ഡറിനുവേണ്ടി നടത്തിയ ഫോടോഷൂടിലെ ചിത്രങ്ങളാണിത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരമായിരുന്നു അന്ന് ലയണല്‍ മെസി. വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോയില്‍ സ്പെയിനിനായി തകര്‍ത്തുകളിക്കുന്ന ലമിന്‍ യമാലും മെസിയുടെ പിന്‍ഗാമിയായി ബാഴ്‌സയില്‍ കളിക്കുന്നു. ബാഴ്സയുടെ യൂത് അകാഡമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെയും വളര്‍ച്ച. 

യൂറോ കപിന്റെ ക്വാര്‍ടറില്‍ സ്പാനിഷ് ടീമിനായി തകര്‍ത്ത് കളിച്ചത് യുവതാരം ലമിന്‍ യമാലായിരുന്നു. ക്വാര്‍ടറില്‍ 63 മിനിറ്റ് നേരമാണ് ലമിന്‍ യമാല്‍ കളത്തിലുണ്ടായിരുന്നത്. സ്‌പെയ്‌നിനായി ഡാനി ഓല്‍മോയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും യമാല്‍ തന്നെ. പിന്നാലെ ജര്‍മന്‍ സംഘം പോരാട്ടം കടുപ്പിച്ചു. ഒടുവില്‍ 89-ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സിലൂടെ ജര്‍മന്‍ സംഘം സമനില പിടിച്ചു.



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia