Criticism | 'ഇന്‍ഡ്യയുടെ ത്രിവര്‍ണപ്പതാക നിലത്ത് തട്ടുന്നു'; അനാദരവ് കാട്ടിയെന്ന് രോഹിത് ശര്‍മയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം

 
'Shame on Rohit Sharma': Why Indian captain’s new profile pic with tricolour flag irked netizens, Shame, Rohit Sharma, Indian Captain, New, Profile Pic
'Shame on Rohit Sharma': Why Indian captain’s new profile pic with tricolour flag irked netizens, Shame, Rohit Sharma, Indian Captain, New, Profile Pic

Twitter / Rohit Sharma

വിവാദം പ്രൊഫൈല്‍ ചിത്രം മാറ്റിയതിന് പിന്നാലെ 

ന്യൂഡെല്‍ഹി: (KVARTHA) രോഹിത് ശര്‍മയുടെ (Rohit Sharma) പുതിയ പ്രൊഫൈല്‍ (Profile Photo) ചിത്രം സമൂഹ മാധ്യമങ്ങളില്‍ (Social Media) വിവാദം (Controversy) സൃഷ്ടിച്ചിരിക്കുകയാണ്. ലോകകപ് (T20 World Cup) നേടിയ ആവേശത്തില്‍ നായകന്‍ ഇന്‍ഡ്യന്‍ പതാകയെ (Indian Flag) അപമാനിച്ചെന്ന (Insult) വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗമിപ്പോള്‍.  

കഴിഞ്ഞ ദിവസം ട്വിറ്ററിലെ (എക്‌സ്) പ്രൊഫൈല്‍ ചിത്രം മാറ്റിയതിന് പിന്നാലെയാണ് രോഹിത് ശര്‍മയ്ക്കെതിരെ വിമര്‍ശനം എത്തിയത്. ടി20 ലോകകപ് നേടിയതിന് പിന്നാലെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്‍ഡ്യന്‍ കൊടി നാട്ടിയ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിന് താഴെയാണ് ചില അകൗണ്ടുകളില്‍നിന്ന് എതിര്‍പ് ഉയര്‍ന്നത്. ഇന്‍ഡ്യയുടെ ത്രിവര്‍ണപ്പതാക നിലത്ത് തട്ടുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പതാക മൈതാനത്തില്‍ സ്പര്‍ശിക്കുന്നുവെന്നും പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ചില കമന്റുകള്‍. രോഹിത്തിന് അറിയാതെ സംഭവിച്ചാണെങ്കിലും പോസ്റ്റ് നീക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്‍ഡ്യയുടെ പതാകയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം വിശദീകരിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. 

ദേശീയ പതാക മനഃപൂര്‍വം മൈതാനത്തിലോ നിലത്തോ തറയിലോ ജലാശയങ്ങളിലോ സ്പര്‍ശിക്കരുതെന്ന 1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമം ചൂണ്ടിക്കാട്ടിയാണ് പലരുടെയും വിമര്‍ശനം. ഇതിനുള്ള ശിക്ഷയെ കുറിച്ചും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 2024 ലോകകപ് വിജയത്തിന്റെ മധുരമുള്ള ഓര്‍മകള്‍ നല്‍കുന്ന നിരവധി ചിത്രങ്ങള്‍ ഉള്ളപ്പോള്‍ രോഹിത് ഈ ചിത്രം പ്രൊഫൈലാക്കിയത് എന്തിനാണെന്നും ചോദ്യമുണ്ട്. 

2024 ലോകകപ് വിജയത്തിന് പിന്നാലെ രോഹിത് പിചിലെ മണ്ണെടുത്ത് വായിലിട്ട് രുചിക്കുന്നത് ക്രികറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുള്ള കാരണം വിശദീകരിച്ച് താരം തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. 

'ഞങ്ങള്‍ക്ക് എല്ലാം നല്‍കിയ ആ പിചിലേക്ക് പോകുമ്പോള്‍ എനിക്കുണ്ടായ വികാരമെന്തെന്ന് നിങ്ങള്‍ക്കറിയുമോ... ഞങ്ങള്‍ ആ പിചില്‍ കളിച്ചു, ജയിച്ചു. ആ മൈതാനവും പിചും ഞാന്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കും. അതുകൊണ്ട് അതിന്റെ ഒരു ഭാഗം എന്നോടൊപ്പം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ നിമിഷങ്ങള്‍ വളരെ വളരെ സവിശേഷമാണ്. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണത്. എനിക്ക് അതില്‍ എന്തെങ്കിലും വേണമായിരുന്നു. അതിനു പിന്നിലെ വികാരം അതായിരുന്നു' - എന്നായിരുന്നു ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് വിശദീകരിച്ചത്.

ട്വന്റി 20 ലോകകപില്‍ ഇന്‍ഡ്യയെ രണ്ടാമതും കിരീടമണിയിച്ച വീരനായകനാണ് രോഹിത് ശര്‍മ. ഐസിസി ട്രോഫിക് വേണ്ടിയുള്ള ഇന്‍ഡ്യയുടെ 11 വര്‍ഷത്തെ കാത്തിരിപ്പിനാണ് ജൂണ്‍ 29ന് ബാര്‍ബഡോസില്‍ വിരാമമായത്. ദക്ഷിണാഫ്രികയെ തോല്‍പിച്ച് കിരീടം നേടി രാജ്യത്ത് തിരിച്ചെത്തിയ ടീമിന് വന്‍ സ്വീകരണമാണ് ആരാധകരില്‍നിന്ന് ലഭിച്ചത്. 


 


 


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia