Nikhila Vimal | വയനാടിനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് ചലച്ചിത്രതാരം നിഖില വിമല്‍, കയ്യടി നേടി വീഡിയോ


കണ്ണൂര്‍: (KVARTHA) സ്വന്തം നിലപാടുകളും രാഷ്ട്രീയവും എവിടെയും തുറന്ന് പറയുന്നതില്‍ മടി കാണിക്കാത്ത ചലച്ചിത്ര താരമാണ് നിഖില വിമല്‍ (Nikhila Vimal). ഇതിന്റെ പേരില്‍ പലപ്പോഴും സൈബറിടങ്ങളില്‍ ആക്രമണങ്ങള്‍ (Cyber Attack) നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും കൃത്യമായ അഭിപ്രായങ്ങള്‍ എപ്പോഴും താരം തുറന്ന് പറയാറുണ്ട്.
ഇപ്പോഴിതാ, വയനാടിനായി ദുരിതാശ്വാസ (Wayanad Aid) പ്രവര്‍ത്തനങ്ങളില്‍ നേരിട്ടിറങ്ങിയിരിക്കുകയാണ് നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ (DYFI) നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലാണ് നടി എത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച കലക്ഷന്‍ സെന്ററിലാണ് താരം എത്തിയത്. രാത്രി ഏറെ വൈകിയിട്ടും മറ്റു വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖിലയും പങ്കാളിയായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍.
പിന്നാലെ നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തി. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ്സ് കയ്യടി അര്‍ഹിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നുമാണ് കമന്റുകള്‍.