VT Balram | രാജ്യത്തിന്റെ കരുത്താര്‍ന്ന യുവജന സംഘടനയായി യൂത്ത് കോണ്‍ഗ്രസ് മാറുമെന്ന് വി ടി ബല്‍റാം
പയ്യന്നൂര്‍: (KVARTHA) രാജ്യത്തിലെ കരുത്താര്‍ന്ന യുവജന സംഘടനയായി യൂത്ത് കോണ്‍ഗ്രസ് മാറുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നവ ഇന്‍ഡ്യയ്ക്ക് യുവ ശക്തി എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന യങ് ഇന്‍ഡ്യ ബൂത് ലെവല്‍ ലീഡര്‍ഷിപ് മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, വി കെ ഷിബിന, ഒ ജെ ജനീഷ്, അനു താജ്, സംസ്ഥാന ഭാരവാഹികളായ ജോമോന്‍ ജോസ്, വി രാഹുല്‍, വിപി അബ്ദുര്‍ റശീദ്, നിമിഷ വിപിന്‍ദാസ്, മുഹമ്മദ് പാറയില്‍, ഭാവിത്ത് മാലോള്‍, പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നവനീത് നാരായണന്‍, ജില്ലാ ഭാരവാഹികളായ മഹിത മോഹന്‍, റിന്‍സ് മാനുവല്‍, മിഥുന്‍ മാറോളി, പ്രണവ് തട്ടുമ്മല്‍, സംഗീത ലക്ഷ്മണന്‍, പ്രിനില്‍ മതുക്കോത്ത്, നിധീഷ് ചാലാട്, ജീന എ, അക്ഷയ് പറവൂര്‍, സൗമ്യ എന്‍, വിജിത്ത് മുല്ലോളി, ഭരത് ഡി പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.