Binoy Viswam| ബിനോയ് വിശ്വത്തിന്റെ മലക്കം മറച്ചിലിനു പിന്നില്‍ പിണറായിപ്പേടിയോ? വിമര്‍ശനങ്ങളെ തണുപ്പിച്ച് നിലപാട് മാറ്റം
ലോക്‌സഭാ തെരഞ്ഞെടുപ്പില തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിനോയ് വിശ്വം വ്യക്തമാക്കി
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) പാര്‍ട്ടി (Party) സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സി.പി. എമ്മിനും (CPM) മുഖ്യമന്ത്രിക്കു (Chief Minister) മെതിരെയുളള വിമര്‍ശനങ്ങളില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam). സി.പി.എം നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് ബിനോയ് വിശ്വത്തിന്റെ ചുവടുമാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെയുളള വിമര്‍ശനങ്ങള്‍ തണുപ്പിക്കുന്ന നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്. ജില്ലാകൗണ്‍സില്‍ യോഗങ്ങളില്‍ നിന്നും ഉയര്‍ന്ന പിണറായി (Pinarayi Vijayan) വിമര്‍ശനങ്ങളെ ഒരു ശതമാനം പോലും അദ്ദേഹം പിന്‍തുണയ്ക്കാന്‍ തയ്യാറായില്ല. ഇതിന്റെ ഭാഗമായി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ (Lok sabha elections) മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്ന് ബിനോയ് വിശ്വം തുറന്നടിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിനോയ് വിശ്വം വ്യക്തമാക്കി. 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എസ്.എഫ്.ഐക്കെതിരെയുളള തന്റെ വിമര്‍ശനം മയപ്പെടുത്താന്‍ ബിനോയ് വിശ്വം തയ്യാറായില്ല.
തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്‌ഐയും എഐഎസ്എഫും തെരുവില്‍ പോരടിക്കേണ്ടെ. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തല്‍ വേണ്ടിവരുമെന്നുമുളള മുന്‍ നിലപാടില്‍ നിന്നും മലക്കം മറിയുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.
സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നു ഉപദേശിച്ച ബിനോയ് വിശ്വം മുന്നണി ബന്ധങ്ങള്‍ മാനിക്കുകയാണ് ചെയ്തതെന്നാണ് സി.പി.ഐ കേന്ദ്രങ്ങള്‍ പറയുന്നത്. എസ്എഫ്‌ഐക്കെതിരെയും അദ്ദേഹം മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണമെന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നത്. ഇതിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും സി.പി.എം നേതൃത്വവും രംഗത്തുവന്നതോടെയാണ് ബിനോയ് വിശ്വം സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയില്‍ അദ്ദേഹം പിണറായിക്കെതിരെയും എസ്എഫ്‌ഐക്കെതിരെയും മൃദുസമീപനം സ്വീകരിച്ചത്.