CPM | മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മണ്ഡലങ്ങളില്‍ വോട്ടുചോര്‍ച്ച; സിപിഎമ്മിന് തിരിച്ചടിയായി സുധാകരന്റെ പടയോട്ടം

 
Sudhakaran
Sudhakaran


സിപിഎമ്മുകാര്‍ മാത്രമല്ല, ബിജെപിക്കാര്‍ പോലും തനിക്ക് വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പ്രകടിപ്പിച്ചിരുന്നു

 

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും എല്‍.ഡി.എഫ് കണ്‍വീനറുടെയും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറിയത് പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായി. ഇവിടങ്ങളില്‍ പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നും വോട്ടുചോര്‍ന്നതാണ് സുധാകരന് ഒരുലക്ഷത്തിലേറെ വോട്ടിന്റെ മിന്നുംവിജയം സമ്മാനിച്ചത്. പൗരത്വഭേദഗതി കാര്‍ഡും  ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടും സിപിഎമ്മിന് നാണം കെട്ട തോല്‍വി സമ്മാനിച്ചു പാര്‍ട്ടി തട്ടകമായ കണ്ണൂര്‍. 

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ഇടതുമുന്നണി കണ്‍വീനറിന്റെയും മുന്‍ ആരോഗ്യമന്ത്രിയുടെയും മണ്ഡലത്തില്‍ പോലും ജനമനസ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. കരുത്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കെ സുധാകരന്റെ വിജയം ഉറപ്പായെങ്കിലും ഇടതുകോട്ടകളായ തളിപ്പറമ്പൊക്കെ കൂടെ നില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെങ്കിലും കെ സുധാകരന് അതിലൊട്ടും സംശയമുണ്ടായിരുന്നില്ല. സിപിഎമ്മുകാര്‍ മാത്രമല്ല, ബിജെപിക്കാര്‍ പോലും തനിക്ക് വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതിക്ക് കിട്ടിയ പിന്തുണ പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും മുന്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി ജയരാജനുണ്ടായില്ല. നാണം കെട്ട തോല്‍വിയറിഞ്ഞ സിപിഎമ്മിന് ഇരട്ടപ്രഹരമായി മാറുകയാണ് ഏഴു നിയമസഭാ മണ്ഡലങ്ങളിലെ ഇടതുകോട്ടകളില്‍ കെ സുധാകരന് ലഭിച്ച ഓരോ വോട്ടും. ഇടതുകോട്ടകളെ പോലും സ്വാധീനിക്കാന്‍ മാത്രം ശക്തനായ സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ വളര്‍ന്നുവെന്ന് ജനവിധിയിലൂടെ തെളിയിക്കപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia