Welfare Fund | പ്രവാസി ക്ഷേമനിധി കാത്തിരിപ്പിന് ശാശ്വത പരിഹാരം വേണമെന്ന് പ്രവാസി ലീഗ്


● കേരള പ്രവാസി ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
● പ്രസിഡൻ്റ് സി.പി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
● ജനറൽ സെക്രട്ടറി യു.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
കണ്ണൂർ: (KVARTHA) പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് അംഗീകാരത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് കേരള പ്രവാസി ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കി കുടിശ്ശികകൾ തീർക്കണമെന്നും അതാത് മാസം തന്നെ പെൻഷൻ വിതരണത്തിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണൂരിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.പി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 8, 9 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ഇ. അഹമ്മദ് അന്താരാഷ്ട്ര കോൺഫറൻസ് വിജയിപ്പിക്കാനും പ്രാദേശിക തലങ്ങളിൽ നിന്നും മറ്റുമായി 100 പ്രവർത്തകരെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി യു.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി ജനുവരി 31 നുള്ളിൽ മുഴുവൻ മണ്ഡലങ്ങളിലും പ്രവർത്തക സംഗമങ്ങൾ വിളിച്ചു ചേർക്കാനും 23 ന് കോഴിക്കോട് വെച്ചു നടക്കുന്ന അഖിലേന്ത്യാ കെ.എം.സി.സി. നേതാക്കൾക്കുള്ള സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. എം.വി. നജീബ് മുട്ടം, കെ.പി. ഇസ്മായിൽ ഹാജി, എം. മൊയ്തീൻ ഹാജി, നസീർ ചാലാട്, തറാൽ ഹംസ ഹാജി, എ.പി. ഇബ്രാഹിം, അബ്ദുസ്സലാം വള്ളിത്തോട്, കെ.കെ.എം. നുച്യാട്, മുഹമ്മദ് കുഞ്ഞി ഹാജി പയ്യന്നൂർ, വി.വി. അബ്ദുസ്സലാം ഹാജി മുട്ടം, നൂറുദ്ദീൻ താണ എന്നിവർ പ്രസംഗിച്ചു. ഖാദർ മുണ്ടേരി നന്ദി പറഞ്ഞു.
#PravasiLeague #KeralaPolitics #WelfareFund #PensionDelay #SocialWelfare #KeralaNews