K Sudhakaran | കോൺഗ്രസിൻ്റെ മാതൃകയിൽ യൂത്ത് കോൺഗ്രസ്‌ ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കണമെന്ന് കെ സുധാകരൻ

 

 
k sudhakaran wants to create youth congress booth committees
k sudhakaran wants to create youth congress booth committees


മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിന്തുണയ്ക്കുന്ന യുവജന സംഘടനയെ ഒറ്റപ്പെടുത്തണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

 

കണ്ണൂർ: (KVARTHA) കോൺഗ്രസ്‌ മാതൃകയിൽ കേരളത്തിലെ ബൂത്തുകൾ മുഴുവൻ യൂണിറ്റ് കമ്മറ്റികൾ രൂപീകരിക്കണമെന്നും, സംസാരിക്കുന്നിടത്തൊക്കെ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ രാഷ്ട്രീയമാണ് പറയുന്നതെന്നും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി പറഞ്ഞു. ശ്രീകണ്ഠപുരം ഉമ്മൻ ചാണ്ടി നഗറിൽ വച്ച് നടന്ന യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ബൂത്ത്‌ ലീഡേഴ്‌സ് മീറ്റിങ്ങിൽ വച്ച്  സംസ്ഥാന തല ബൂത്ത് കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെയും ബൂത്ത് പ്രതിനിധികളുമായി സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലും സഹഭാരവാഹികളും സംവദിക്കുന്ന യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ ബൂത്ത്‌ ലീഡേഴ്‌സ് മീറ്റ് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എത്തിയപ്പോഴായിരുന്നു സംസ്ഥാന തല ബൂത്ത്‌ കമ്മറ്റി രൂപീകരണ ഉദ്‌ഘാടനം  നടന്നത്.

മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിന്തുണയ്ക്കുന്ന യുവജന സംഘടനയെ ഒറ്റപ്പെടുത്തണമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, അനുതാജ്,സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ, റിജിൽ മാക്കുറ്റി തുടങ്ങിയവർ പ്രസംഗിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia