Govt Fund | ശിവശങ്കറിന് ചികിത്സയ്ക്ക് ഖജനാവിൽ നിന്ന് പണം അവകാശം, പട്ടിണി പാവങ്ങൾക്ക് പെൻഷൻ കൊടുക്കുന്നത് ഔദാര്യമോ? 

 
secretariat kerala
secretariat kerala

Image Credit: Facebook/ Abhijith Kannan

പ്രസക്തമായ ഒരു കാര്യം ശിവശങ്കറിൻ്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയില്ല എന്നതാണ്

(KVARTHA) ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ, അതും ഒരു ക്രിമിനലിന്, അതും ജനങ്ങളുടെ നികുതിപ്പണം എടുത്തു കൊടുത്ത്. കേരള ജനതയുടെ ഒരു ഗതികേടേ! ഇദ്ദേഹം പടവെട്ടി ഇന്ത്യക്കു സ്വാതന്ത്ര്യം നേടി കൊടുത്തയാളാണോ? ആരോട് ആണ് പട വെട്ടിയത് എന്ന് മാത്രം ചോദിക്കരുത്. കേരള ജനത അനുഭവിക്കുക തന്നെ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ കേരള സർക്കാർ അനുവദിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 

Government Fund

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് തുക. കഴിഞ്ഞ വർഷം ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്. ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. 

കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ഓഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. 

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നൽകിയ റിപ്പോർട്ടും എം ശിവശങ്കർ ഹാജരാക്കിയിരുന്നു. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിൻ്റെ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയായിരുന്നു ജാമ്യം. 

എന്തായാലും ഇതിൽ പ്രസക്തമായ ഒരു കാര്യം എന്നത്  എം ശിവശങ്കറിൻ്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയില്ല എന്നതാണ്. ഇതാകും ഒരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. കൊടുക്കണം, ആവശ്യത്തിൽ അധികം കൊടുക്കണം, അല്ലേൽ അയാൾ വല്ല സത്യവും തുറന്ന് പറഞ്ഞാൽ പല നേതാക്കളുടെയും  മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസം. സാമൂഹ്യ പെൻഷൻ കൊടുക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ഇത് പോലെ ഉള്ള കാര്യം തന്നെ ചെയ്യണോ സർക്കാർ? ശങ്കരനു ജയിലിൽ കിടന്നതിന് നഷ്ടപരിഹാരവും കൂടി കൊടുക്കണം, ഇല്ലെങ്കിൽ ഈ ശങ്കരൻ വല്ല സത്യവും വിളിച്ചു പറഞ്ഞാലോ എന്ന് ചോദിക്കുന്നവരുണ്ട്. 

മാത്രമല്ല, ആ  സ്വപ്നക്കും കൂടി കൊടുക്കാമായിരുന്നു, അടിമകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ, ഈ കണ്ട അഴിമതിക്കാർക്കൊക്കെ ഉഴിച്ചിലിനും തിരുമ്മലിനും തികയില്ല പാവപ്പെട്ടവന്റെ നികുതിപൈസ, അടിമകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ, ഇതൊക്കെയാണ് ഈ വിഷയത്തിൽ ഇപ്പോൾ സർക്കാരിനോട് പൊതുജനം വിളിച്ചു പറയുന്നത്. മാരക രോഗം ബാധിച്ച പാവങ്ങൾ മുഖ്യമന്ത്രിയുടെ ദുരിശ്വസനിധിയിൽ അപേക്ഷ കൊടുത്താൽ 5000 കിട്ടിയാൽ കിട്ടിയാൽ ആയി. പാവം, ഇയാളുടെ  റേഷൻ കാർഡ് കൂടി ബിപിഎൽ ആക്കി കൊടുക്കണം എന്ന് പറയുന്നവർ വരെ ഇന്ന് ഏറെയായിരിക്കുന്നു എന്നതാണ് വാസ്തവം. 

ശരിക്കും ഈ സർക്കാരിനോടുള്ള പുച്ഛമാണ് പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വേണം മനസിലാക്കാൻ. ഉമ്മൻചാണ്ടി എന്ന ഒരു മുൻമുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് പണം കൊടുത്തത് അദ്ദേഹത്തിൻ്റെ കുടുംബവും, കോൺഗ്രസ് പാർട്ടിയുമാണ്. എന്നു വെച്ച് ഇപ്പോൾ ഭരിക്കുന്നവൻ്റെ  മുന്നിൽ പണത്തിനുവേണ്ടി ഉമ്മൻചാണ്ടി കൈകൂപ്പിയില്ല. കണ്ടറിഞ്ഞ് സർക്കാരിന് മുൻമുഖ്യമന്ത്രി എന്നനിലക്ക് സഹായിക്കാം. 

പട്ടിണി പാവങ്ങൾക്ക് പെൻഷൻ കൊടുക്കുന്നത് പിണറായിയുടെ ഔദാര്യം, ശിവശങ്കരന്  അഴിമതിയിൽ ജയിലിൽ കിടന്നതിനും ചികിത്സയ്ക്കും ഖജനാവ് പണം അവകാശം, എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയക്കാർ കൂടാതെ ഏത് കൊള്ളക്കാരനും ഇനിയുള്ള കാലം ഇവിടെ സുഖമായി ജീവിക്കാം എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് വിമർശനമുണ്ട്. കള്ളൻമാരുടെ കൊള്ള സങ്കേതമായി സർക്കാരുകൾ അധ:പതിക്കരുത്. സാധാരണക്കാരന്റ പണം നിങ്ങൾ തോന്നിയപോലെ ചിലവഴിക്കാമെന്ന ദാർഷ്ട്യത്തിന് ജനം മറുപടി നൽകുമെന്നും ഓർക്കുക.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia