Assault Incident | 'മരവടി കൊണ്ട് മകൻ്റെ അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു'
Updated: Jan 9, 2025, 14:20 IST
Photo: Arranged
● പാണപ്പുഴ കണാരം വയലിലെ മുരിങ്ങോത്ത് വീട്ടിൽ ഐസക് (75) ആണ് ചികിത്സക്കിടെ മരിച്ചത്.
● സംഭവത്തിൽ ഡിസംബർ 11ന് പരിയാരം പൊലീസ് സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
● അറസ്റ്റിലായ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
മാതമംഗലം: (KVARTHA) മകൻ്റെ അടിയേറ്റ് ചികിത്സയിൻ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. പാണപ്പുഴ കണാരം വയലിലെ മുരിങ്ങോത്ത് വീട്ടിൽ ഐസക് (75) ആണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 27ന് രാവിലെ മകൻ സന്തോഷ് (48) മരവടി കൊണ്ട് ഐസക്കിനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചിരുന്നുവെന്നാണ് കേസ്.
തുടർന്ന് ഐസക്കിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഡിസംബർ 11ന് പരിയാരം പൊലീസ് സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
അറസ്റ്റിലായ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. തലച്ചോറിൽ രക്തസ്രാവം ബാധിച്ച് ഒരു മാസത്തിലേറെ ചികിത്സയിൽ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച മുൻപാണ് വീട്ടിലെത്തിയത്.
#KeralaNews #CrimeNews #FamilyAssault #ElderlyDeath #KannurNews #Investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.