Election Loss | ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവി സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പരിശോധിക്കുമെന്ന് എം വി ജയരാജൻ

 
CPM Kannur District Secretary MV Jayarajan at a press conference
CPM Kannur District Secretary MV Jayarajan at a press conference

Photo: Arranged

● ലോക്‌സഭ തിരഞ്ഞെടുപ്പിലെ മൂന്ന് മണ്ഡലങ്ങളിൽ പരാജയം ചർച്ച ചെയ്യും.
● സി.പി.എം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയങ്ങൾ നേടിയിരുന്നു

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്ന് പാർലമെൻ്റ് മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ ഡി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഈ കാര്യം പരിശോധിക്കും. 

കഴിഞ്ഞ നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ടു നേടാൻ പാർട്ടിക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളും സീറ്റും പാർട്ടിക്കും മുന്നണിക്കും ലഭിച്ചു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വേറൊരു രീതിയിലാണ് വോട്ടു ചെയ്തത്. 

കണ്ണൂർ ജില്ലയിലെ മൂന്ന് പാർലമെൻ്റ് മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെടാൻ ഭരണപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ പാളിച്ചകളുണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ഭാവി പരിപാടികളെന്ന നിർദ്ദേശം നടപ്പിലാക്കുന്നതിനായി ജനങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കി. ഇത്തരം കാര്യങ്ങൾ എത്രമാത്രം പ്രവാർത്തികമായെന്ന പരിശോധനയാണ് തളിപ്പറമ്പിലെ  ജില്ലാ സമ്മേളനത്തിൽ നടക്കുകയെന്ന് എം വി ജയരാജൻ പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

CPM Kannur district secretary MV Jayarajan to review the party's Lok Sabha election defeat at the upcoming district conference in Thaliparamba.

#CPM #Kannur #LokSabhaElection #PoliticalReview #DistrictConference #MVJayarajan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia