Criticized | ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ് എം സ്വരാജ്
Jul 2, 2024, 12:22 IST
ഭ്രാന്തനാണെങ്കില്‍ എംപിയോ എംഎല്‍എയോ മന്ത്രിയോ ആകാനാകില്ലെന്ന് ഭരണഘടനയില്‍ ഉണ്ട്
ഗവര്‍ണര്‍ ആകാന്‍ പ്രായപരിധിയെ കുറിച്ച് മാത്രമാണ് പറയുന്നത്
കണ്ണൂര്‍: (KVARTHA) ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രടറിയേറ്റംഗം എം സ്വരാജ്. കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം സ്വരാജിന്റെ വിവാദ പരാമര്‍ശം.
ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറയാതിരുന്നത് ഗവര്‍ണര്‍ ആകുമെന്ന ദീര്‍ഘവീക്ഷണമാകാം. ഭ്രാന്തനാണെങ്കില്‍ എംപിയോ എംഎല്‍എയോ മന്ത്രിയോ ആകാനാകില്ലെന്ന് ഭരണഘടനയില്‍ ഉണ്ട്. ഗവര്‍ണര്‍ ആകാന്‍ പ്രായപരിധിയെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും എം സ്വരാജ് പരിഹസിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.