Criticism | കേരളം ദരിദ്രകേരളമായി മാറണമെന്നാണ് ബിജെപിയുടെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ


● കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയെ വിമർശിച്ചു
● മാനവവികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് ഗോവിന്ദൻ
● 'കേരളത്തിനെതിരായ നിലപാടാണ് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിക്കുന്നത്'
കണ്ണൂർ: (KVARTHA) കേന്ദ്ര സഹായം ലഭിക്കണമെങ്കിൽ കേരളം സാമ്പത്തികമായി പിന്നോട്ടാണെന്ന് പറയട്ടെയെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ പ്രകണ്ണൂർ: (KVARTHA) കേന്ദ്ര സഹായം ലഭിക്കണമെങ്കിൽ കേരളം സാമ്പത്തികമായി പിന്നോട്ടാണെന്ന് പറയട്ടെയെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതൃത്വം. കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പിൽ സിപിഎം കണ്ണൂർ ജില്ല സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള വിരുദ്ധനിലപാടാണ് എപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും കേരളത്തിലെ ബിജെപിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘മാനവവികസമ സൂചികയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം മുൻപിലാണ്. എന്നാൽ ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം. കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയടക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
MV Govindan criticized BJP's intention to make Kerala a poor state despite its development achievements.
#BJP #KeralaPolitics #MVGoovindan #GeorgeKuryan #CPI #KeralaDevelopment