Investigation | എഡിഎം നവീന്‍ ബാബുവിന്റെ മരണം: റവന്യൂ മന്ത്രിക്ക് ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി
● വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും
● നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി
● മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ മന്ത്രിക്ക് സമര്‍പ്പിക്കും.
കെ നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ മരിച്ചനിലിയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സില്‍ കണ്ണൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് സി കെ ഷാജിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.
#KeralaNews #ADMDeath #NaveenBabu #KannurNews #KeralaInvestigation #PostMortem